സ്വന്തം ലേഖകൻ
ഫ്‌ളോറിഡ: തോക്ക് ഉപയോഗിക്കുന്നതിനു അനുകൂല നിലപാട സ്വീകരിച്ചിട്ടുള്ള ജെയ്മി ഗിൽറ്റി(31)നെ നാലുവയസുള്ള മകൻ പുറകിൽ നിന്നും വെടിവെച്ചതിനെ തുടർന്നു ഇവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രക്കിന്റെ പിൻ സീറ്റിനടിയിൽ കിടന്നിരുന്ന തോക്ക് നാലുവയസുകാരൻ എടുക്ക് ട്രക്ക് ഓടിിച്ചിരുന്ന മാതാവിന്റെ പുറകിൽ വെടിയുതിർക്കുകയായിരുന്നെന്നു പുത്‌നം കൗണ്ടി ഷെറീഫ് ഓഫിസിൽ നിന്നും പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുതിരയെ കയറ്റുന്നതിനുള്ള ട്രെയിലറുമായി ട്രക്ക് ഓടിക്കുന്നതിനിടയിലാണ് പിൻസീറ്റിലിരുന്ന മകന്റെ കയ്യിൽ തോക്ക് കിട്ടിയത്. തോക്കുമായി കളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് വെടിപൊട്ടിയതെന്നു മാതാവ് തന്നെ പറഞ്ഞു. കുഞ്ഞിനു അപകടമൊന്നും സംഭവിച്ചിട്ടില്ല.
സംഭവത്തെ കുറിച്ചു ഡിപ്പാർട്ട്‌മെന്റ് ഓഫ് ചിൽഡ്രൻഡ് ആൻഡ് ഫാമിലീസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. ട്രക്കിൽ നിന്നും .45 കാലിബർ ഹാൻഡ്ഗൺ കണ്ടെടുത്തതായി ഡെപ്യൂട്ടീസ് അറിയിച്ചു. ഗെയ്‌സ് വില്ല ആശുപത്രിയിൽ കഴിയുന്ന മാതാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.