ശ്രീകുമാർ ഉണ്ണിത്താൻ
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്കൂളില്‍ വെച്ച് (475 West Hartsdale Ave, White Plains, NY 10607) സെപ്റ്റംബർ 17, ശനിയാഴ്ച്11 മണിമുതല്‍ 6.00 മണിവരെ നടത്തുന്നതാണ്. ഓണാഘോഷ പരിപാടികൾക്ക് പ്രേവേശനം സൗജന്യം.
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ നാൽപ്പത്തിരണ്ട് വർഷം പിന്നിടുമ്പോൾ നാൽപ്പത്തിരണ്ട് വർഷം പിന്നിട്ട ഓണത്തിന്റെ ധന്യതയും ഈ സംഘടനയ്ക്കുണ്ട് . ഒരു അമേരിക്കൻ മലയാളി സംഘടനാ നാൽപ്പത്തിരണ്ട് വർഷം പിന്നിടുന്നത് ചരിത്രമാണ്. അത് ജനിച്ച നാടും വീടും വിട്ടു മറ്റൊരുഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും .ഈ ഓണം കടന്നു വരുമ്പോൾ ഞങ്ങളുടെ അസോസിയേഷൻ ഇതുവരെ ആഘോഷിച്ച ഓണാഘോഷത്തെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.എല്ലാ വർഷവും വളരെ ഭംഗിയായി കൊണ്ടാടിയ നാൽപ്പത്തിരണ്ട് ഓണം .ഈ ഓണാഘോഷത്തിൽ വന്നു നിൽക്കുമ്പോൾ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാൻ സാധിച്ചു എന്ന സന്തോഷമാണ് എനിക്കുള്ളത്..
അമേരിക്കൻ മലയാളി സമൂഹത്തിൽ മലയാളികളുടെ ഒരു കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ടസംഘടനകളിൽ ഒന്നാം സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത് .ഇന്നലകളെ കുറിച്ചു ഓര്‍ക്കുകയും നാളെയെ എങ്ങനെസമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അമേരിക്കൻ മലയാളി സമൂഹത്തെ രുപപ്പെടുത്തുവാനുംശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വെസ്റ്റ് ചെസ്റ്റർ മലയാളീ അസോസിയേഷൻ .
ഒരു സാധാരണ സംഘടന എന്ന നിലയിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തിൽ വളരെ വലുതാണ് .ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയുംപ്രവർത്തകരും നമുക്കുണ്ട് .അതാണ് നമ്മുടെ ചലനാത്മകതയുടെയും ശക്തിയുടെയും ഉറവിടം .അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രൂപികരണം മുതൽ ഇന്ന് വരെ ഈ സംഘടനയിൽനിന്നും ഒരാളെങ്കിലും എല്ലായ്പ്പോഴും ഫൊക്കാനയുടെ നേതൃത്വത്തിലുണ്ടാകും.ഫോമ ആയാലും അങ്ങനെ തന്നെ.ഇതിനു കാരണം ഈ സംഘടനയുടെ സുതാര്യത ആണ് .പൊതു പ്രവര്‍ത്തനം ലളിതവും സുതാര്യവുംലളിതവുമായിരിക്കണമെന്നും ,ഒപ്പം ദീർഘദർശനവും ലളിതവുമായിരിക്കണമെന്നും ,ഒപ്പം ദീർഘദർശനവുംയുക്തിസഹവുമായ തീരുമാനമെടുക്കുവാനും നാളിതുവരെ ഈ സംഘടന കാണിച്ച മിടുക്കാണ് .ഇതിനെല്ലാം കാരണവും,ഫലവുമായത് ശക്തവുമായ ഒരു മാൻപവർ ആണ്.അത് തുടക്കം മുതൽ ഉണ്ടാക്കിയെടുക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു.അത് നാളിതുവരെ ശരിയാംവണ്ണം വിനിയോഗിക്കുവാൻ സംഘടനയുടെ പിൻതലമുറക്കാർക്കും സാധിച്ചു.
സംഘടനയെ ഇന്നത്തെ നിലയില വളർത്തിയെടുക്കുന്നതിൽ നിരവധി പേരുകളുടെ പങ്കു വളരെ വലുതാണ്. വെസ്റ്റ് ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്നമലയാളികൾ ഒത്തുകൂടുകയും അവരുടെ പ്രവാസ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങൾചെയ്തുകൊടുക്കുവാനും കേരളത്തിന്റെ സംസ്കാരം തലമുറകളിലേക്ക് പ്രവേശിപ്പിക്കുക എന്നാ ലക്ഷ്യത്തോടെആയിരുന്നു നമ്മുടെ സംഘടനയുടെ രൂപീകരണം .
ആയിരത്തിൽലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് നമ്മുടേത് .ഓരോവർഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നിൽ 1975 മുതൽ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെവലുതാണ് .ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് നമ്മുടെ എപ്പോഴത്തെയും പ്രവർത്തനങ്ങളെഅമേരിക്കാൻ മലയാളി സമൂഹം വിലയിരുത്തിയത് .
ഇന്ന് അമേരിക്കയുടെ മുഖ്യ ധാരയിൽ പ്രവർത്തിക്കുന്ന മലയാളികളിൽ ഭുരിഭാഗവും വെസ്റ്റ് ചെസ്റ്റർ മലയാളിഅസ്സോസിയേഷന്റെ പ്രവർത്തകരാണ് .അതുകൊണ്ടുതന്നെ ദേശീയാടിസ്ഥാനത്തിൽ നമുക്ക് വലിയ പ്രാധാന്യമാണുള്ളത്.പല മുന്‍കാല നേതാക്കളും എന്തുകൊണ്ടോ ഇപ്പോൾ സാംസ്കാരിക രംഗത്ത് സജീവമായി നിലകൊള്ളാത്ത അവസ്ഥഉണ്ടായി.അവയില ഒരു മാറ്റം വരുത്തുകയും ,പഴയ കാല നേതാക്കളെ വീണ്ടും സംഘടനയിൽസജീവമാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ആദ്യ പ്രസിഡണ്ടായഎം.വി.ചാക്കോ,പിന്നീട് സാരഥ്യം വഹിച്ച ജോണ്‍ ജോർജ് ,എം.സി ചാക്കോ ,കെ.ജി.ജനാർധനൻ,പ്രഭാകരൻനായർ,കെ.ജെ ഗ്രിഗറി,തോമസ് ആലംചെരിൽ,എ.സി. ജോർജ്,ജൊസഫ് വാണിയംപിള്ളി.പാർത്ഥസാരഥിപിള്ള,തോമസ് പാലക്കൽ ,കൊച്ചുമ്മൻ ടി ജേക്കബ് ,ക്ലാര ജോബ് ,കെ.എം.മാത്യു തോമസ് ,ഇ .മാത്യു,ഫിലിപ്പ് വെമ്പേനിൽ,ജോണ്‍ സി.വർഗീസ് ,എ.വി വർഗീസ് ,ജോണ്‍ ഐസക് ,രാജു സഖറിയ ,ബാബുകൊച്ചുമാത്തൻ,തോമസ് കോശി ,രത്നമ്മ ബാബുരാജ് ,ജോണ്‍ മാത്യു,ജെ,മാത്യു, ടെരൻസണ്‍ തോമസ് ,ഫിലിപ്പ് ജോർജ്,ജോയി ഇട്ടൻ . കുരൂർ രാജൻ എന്നിവരെയെല്ലാം സർവാത്മനാ ആദരിച്ചുകൊള്ളുന്നു . ഇവരെ കൂടാതെ സംഘടനയുടെ വളർച്ചയിൽ പങ്കാളികളായനിരവധി ആളുകളെ സ്മരിക്കേണ്ടതുണ്ട് .
വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ രൂപീകരണത്തിനു പിന്നിലെ പ്രധാന ലക്ഷ്യം നമ്മുടെ ജന്മനാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യം അറിയിക്കുക എന്നതുകൂടി ആയിരുന്നു.സഹായം സ്വീകരിച്ചവരുടെപേരുകൾ പ്രസിദ്ധപ്പെടുത്തി അവരെ കളങ്കപ്പെടുത്താതെ ,അവരുടെ പ്രാർഥനയിൽ ഈ സംഘടനയുടെ സാന്നിദ്ധ്യംമാത്രം ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നുള്ളൂ .നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സേവനങ്ങളെയുംമറ്റു സംഘടനകൾക്ക് മാതൃക ആക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ നമ്മുടെ സംഘടനയ്ക്കുള്ളത് .”ജനങ്ങൾ- സമൂഹം “എന്ന നിലപാടിലാണ് നമ്മുടെ മുന്നേറ്റം .
നാൽപ്പത്തിരണ്ട് ഓണം കണ്ട അപൂര്‍വ്വ സംഘടനകളിൽ ഒന്നാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ .എല്ലാ വർഷവുംആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവെലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടിഉണ്ടാക്കുന്നു.മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയായി വെസ്റ്റ് ചെസ്റ്ററിന്റെ ഓണാഘോഷം മാറുന്നതിന്റെപിന്നിലെ ചാലക ശക്തി നമ്മുടെ ഒത്തൊരുമയും ,അല്പം പോലും ,ചതിയും വഞ്ചനയുമില്ലാത്ത നമ്മുടെ മനസ്സിന്റെനന്മയും കൂടി ആണ്.കഴിഞ്ഞുപോയ നാൽപ്പത്തിരണ്ട് ഓണവും ഓർമ്മയുടെ പൂക്കാലം സമ്മാനിക്കുമ്പോൾ ഇനിവരാനിരിക്കുന്ന പൂക്കാലത്തെ കുറിച്ചു്നമ്മുടെ പുതു തലമുറ ചിന്തിക്കുന്നു എന്ന് ഓർമ്മിപ്പിക്കുംപോഴാണ് ഈസംഘടനയുടെ വളർച്ചയെക്കുറിച്ച് നാം ബൊധവാന്മാരാകേണ്ടതുണ്ട് .
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓർമ്മപ്പെടുത്തലുകളാണ് സംഘടനയുടെ അക്ഷര പുണ്യമായസൂവനീറുകൾ.നമ്മുടെ ഒരുമയുടെ വിജയം കൂടി ആണിത്.നാളിതുവരെയുള്ള നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയുംനേർകാഴ്ച.നമുക്ക് ഇന്നുവരെ എന്തെല്ലാം അമേരിക്കൻ മലയാളി സമൂഹത്തിനു വേണ്ടി ചെയ്യുവാൻ സാധിച്ചു എന്നത് തലമുറയ്ക്ക് കാട്ടികൊടുക്കുവാൻ നമ്മുടെ ഒരു ഈടുവയ്പ്പായി മാറുന്നു നമ്മുടെ അക്ഷരചെപ്പുകൾ .പുതിയഎഴുത്തുകാർ സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഈ സൂവനീറുകളിലൂടെ മലയാളികൾക്ക് മുൻപിൽപരിചയപ്പെടുത്തുവാൻ നമുക്ക് സാധിച്ചു .സംഘടനയുടെ ഏറ്റവും വലിയ ഈടുവയ്പ്പാണ് നമ്മുടെ ഈ അക്ഷരചെപ്പുകൾ .
ഇങ്ങനെ അമേരിക്കൻ മലയാളികളുടെ സാംസ്കാരിക ജീവിതത്തിനു ഊടും പാവും നൽകിയ സംഘടന എന്ന നിലയിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ നൽകിയ സംഭാവന വളരെ വലുതാണ്.ഒരു ഓണം കൂടി കടന്നു വരുമ്പോൾ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് വലിയ സന്തോഷമുണ്ട്.നാൽപ്പത്തിരണ്ട് ഓണമുണ്ട ഒരു സംഘടനയുടെ പ്രസിഡന്റായി ഇരിക്കുവാൻ സാധിച്ചത് മുൻകാലത്ത് ഈ സംഘടന ഉണ്ടാക്കിയെടുത്ത നന്മ മാത്രമാണ് .എല്ലാ അമേരിക്കൻ മലയാളികൾക്കും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാശംസകൾ .