ഏഴാം കേന്ദ്ര സമ്മേളനം നവോദയ സാംസ്‌കരിക വേദി, കിഴക്കൻ മേഖല – ഭാരവാഹികൾ

സ്വന്തം ലേഖകൻ

നവോദയ സാംസ്‌കരിക വേദിയുടെ ഏഴാം കേന്ദ്ര സമ്മേളനം ദമാമിൽ സമാപിച്ചു. വിവിധ മേഖലകളിൽ നിന്നായി 259 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന പൊതുചർച്ചയിൽ പ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങൾക്ക് ജോർജ്ജ് വർഗ്ഗീസ് മറുപടി പറഞ്ഞു. സാംസ്‌കാരിക, രാഷ്ട്രീയ, പ്രവാസ, സ്ത്രീപക്ഷ വിഷയങ്ങൾ ഉയർത്തിയ വിവിധ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

pavanan president

sudish tressurer

പുതിയ ഭാരവാഹികളായി പവനൻ മൂലക്കീൽ (പ്രസിഡണ്ട്), പ്രഭാകരൻ കണ്ണൂർ (ജന.സിക്രട്ടറി), സുധീഷ് ത്യപ്രയാർ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ഹനീഫ മൂവറ്റുപുഴ, പ്രസന്നൻ പന്തളം, റഹിം മടത്തറ, ബഷീർ മേച്ചേരി (വൈസ് പ്രസിഡണ്ടുമാർ), സൈനുദ്ദീൻ, നിധീഷ് മുത്തമ്പലം, ക്യഷ്ണകുമാർ, ലക്ഷ്മണൻ (ജോ.സിക്രട്ടറിമാർ), സനൽ കുമാർ, മോഹനൻ വെള്ളിനേഴി (ജോ.ട്രഷറർമാർ) എന്നിവരടങ്ങുന്ന 29 അംഗ എക്‌സിക്യൂട്ടീവിനേയും, 83 പേരടങ്ങുന്ന കേന്ദ്ര കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

Top