ഹണ്ട് വില്ല (ടെക്‌സസ്): കുട്ടികള്‍ക്കു ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിനു മെക്‌സിക്കോയില്‍ നിന്നും ഹ്യൂസ്റ്റണിലേയ്ക്കു താമസം മാറ്റിയ ഹൂഗോ സൊലാന എന്ന മിഷനറിയെ (36) കവര്‍ച്ച ചെയ്യുന്നതിനിടയില്‍ വെടിവച്ചു കൊലപ്പെടുത്തിയ മാര്‍ട്ടിന്‍ ഗാര്‍സിസായുടെ (36) വധശിക്ഷ നടപ്പാക്കി.
അമേരിക്കയില്‍ വധശിക്ഷ നല്‍കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള ടെക്‌സസ് ഈ വര്‍ഷം ഇതോടെ 11 വധശിക്ഷയാണ് നടപ്പാക്കിയത്. മൂന്നു പേര്‍കൂടി ഈ വര്‍ഷം വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നുണ്ട്.
കൊലപാതകവും മോഷണവും തൊഴിലാക്കിയ പ്രതിയും മറ്റു മൂന്നു പേരും ചേര്‍ന്നു വാനില്‍ യാത്ര ചെയ്യുകയായിരുന്ന സൊലാനയുടെ വാഹനത്തില്‍ ഇടിച്ചുകയറ്റി പണം ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ച മിഷനറിയെ ഗാര്‍സിയ വെടിവെച്ചു കൊലപ്പെടുത്തി. കൊലപാതകത്തില്‍ നിന്നും ലഭിച്ചത് വെറും എട്ടു ഡോളറായിരുന്നു. 1993 സെപ്റ്റംബറില്‍ നടത്തിയ കവര്‍ച്ചയും കൊലപാതകവും ഗാര്‍സിയയെ വധശിക്ഷയ്ക്കും മറ്റു പ്രതികളെയും ജയില്‍ ശിക്ഷയ്ക്കും കോടതി വിധിച്ചു.
പതിനെട്ടു വയസിനുള്ളില്‍ കൊലപാതകവും കവര്‍ച്ചയും നടത്തി ഭീകരത സൃഷ്ടിച്ച ഗാര്‍സിയയ്ക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു ജൂറിയുടെ വിധി.