2.8 മില്യൺ സാംസങ് വാഷിങ് മെഷീനുകൾ തിരികെ വിളിക്കുന്നു

പി.പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയിൽ കൂടുതൽ വിറ്റഴിയുന്ന സാംസങ് വാഷിങ് മിഷ്യനുകളിൽ നിർമാണ തകരാർ കണ്ടെത്തിയതിനെ തുടർന്നു തിരികെ വിളിക്കുന്നതിനു സാംസങ് കമ്പനിയും യുഎസ് കൺസ്യൂമർ പ്രൊട്ടക്ഷൻ സേഫ്റ്റി കമ്മിഷനും സംയുക്തമായി തീരുമാനിച്ചു.
730 വാഷിങ് മിഷ്യൻ യൂണിറ്റുകൾ ഇതുവരെ പൊട്ടിത്തെറിക്കുകയോ രണ്ടായി പിളരുകയോ ചെയ്തു. ഒൻപതു പേർക്കെങ്കിലും മുറിവേൽക്കുന്നതിനു ഇടയായിട്ടുണ്ടെന്നും ഇന്നു പുറത്തിറക്കിയ പത്രക്കുറിപ്പിൽ സാംസങ് അധികൃതർ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

samsu
ഈ സംഭവങ്ങളെ കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി സിപിഎസ്സി ചെയർമാൻ ഏലിയട്ട് കെയ് അറിയിച്ചു. മാർച്ച് 2011 മുതൽ 2016 നവംബർ വരെ വിറ്റഴിച്ച മുപ്പത്തിനാലു സാംസങ് ടോപ്പ് ലോഡിങ് മോഡലുകളാണ് തിരികെ വിളിക്കുന്നത്. വാഷിങ് മിഷ്യനുകളിൽ കണ്ടെത്തിയിരിക്കുന്ന തകരാറുകൾ വീടുകളിൽ വെച്ചു തന്നെ റിപ്പയർ ചെയ്യുന്നതിനോ പുതിയ വാഷിങ് മിഷ്യനുകൾ വാങ്ങിന്നതിനുള്ള തുക റീഫണ്ട് ചെയ്യുന്നതിനോ കമ്പനി തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ലഭിക്കണമെന്നാഗ്രഹിക്കുന്നവർ സാംസങ് ടോൾ ഫ്രീ നമ്പരായ 1866 264 5636 എന്ന നമ്പരിൽ രാവിലെ എട്ടു മുതൽ രാത്രി പത്തു മണിവരെ വിളിക്കുകയോ www.samsung.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

Top