പി.പി ചെറിയാൻ
ന്യൂയോർക്ക്: ക്യൂൻസിൽ ഡ്രൈവവേയിൽ നിന്നും വാൻ പുറത്തേയ്ക്കിറക്കുന്നതിനിടെ ബ്രോളറിൽ കൊണ്ടു പോയിരുന്ന എട്ടു മാസം പ്രായമുള്ള രാജു വാഹനമിടിച്ച് മരിച്ചു. ഒക്ടോബർ 28 നായിരുന്നു സംഭവം.
മുപ്പത്തിയഞ്ചു വയസുള്ള മാതാവ് ദൽജിത് കൗർ കുട്ടിയെയും ബ്രോളറിലിരുത്തി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുരത്തിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായിരുന്നു നാല്പത്തിനാലു വയസുള്ള ആർമാന്റെ റോഡ്രിഗസ് വാൻ ഡ്രൈവേയിൽ നിന്നും പുറത്തേയ്ക്കിറക്കിയത്. വാഹനം ബ്രോളറിൽ ഇടിച്ചു തെറിച്ചു വീണ ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
വാഹനം ഇടിച്ചു എന്ന ബോധ്യമായതോടെ ഡ്രൈവർ നിറുത്തി പൊലീസിനെ വിവരം അറിയിച്ചു.
ഡ്രൈവർ കുട്ടിയെ കണ്ടിട്ടില്ല എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാതിരുന്നതിനാൽ പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ഡ്രൈവേയിലൂടെ വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കണമെന്നും വേഗതം കുറച്ചു മാത്രമേ ഓടിക്കാവൂ എന്നും എൻവൈപിസി ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ ചീഫ് തോമസ് ചാൻ അഭ്യർത്ഥിച്ചു.
ഈ വർഷം ഇതുവരെ 114 കാൽനടക്കാർ വാഹനം ഇടിച്ചു മരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലഘട്ടത്തിൽ 97 പേരാണ് മരിച്ചത്. മരിച്ച കുഞ്ഞിനെ കൂടാതെ മൂന്നു വയസുള്ള ഒറുത്തൻ കുട്ടിയും കൗർ – ദീപ് രാജു ദമ്പതിമാർക്കുണ്ടായ ഈ കുട്ടി കാറിന്റെ മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലാണ്.