സ്വന്തം ലേഖകൻ
ടെക്‌സസ്: പതിനൊന്നു വയസുള്ള സഹോദരന്റെ വെടിയേറ്റു എട്ടു വയസുകാരിയായ സഹോദരി മരിക്കാനിടയായ കേസിൽ പതിനൊന്നുകാരനെ എട്ടു വർഷത്തെ തടവിനു ശിക്ഷിച്ചു.
ഒക്ടോബർ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു പേരും വീടിനകത്തു കളിച്ചുകൊണ്ടിരിക്കെ സഹോദരിയുടെ കൈവശം ഉണ്ടായിരുന്ന പപ്പിയെ നൽകണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടർന്നു പ്രകോപിതനായ സഹോദരൻ ഷോർട്ട് ഗൺ ഉപയോഗിച്ചു എട്ടു വയസുകാരിയുടെ നെഞ്ചിലേയ്ക്കു വെടിയുതിർക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ സ്വീകരണ മുറിയിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പിതാവിന്റെ ഷോർട്ട് ഗണ്ണാണ് മകൻ വെടിവെയ്ക്കുന്നതിനു ഉപയോഗിച്ചത്. പതിനൊന്നുകാരന്റെ പത്തൊൻപതാം ജന്മദിനം വരെ ഇത്തരത്തിൽ ജയിൽശിക്ഷ അനുഭവി്‌ക്കേണ്ടി വരുമെന്നു കോടതി വിധിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക