മിഷിഗണ്‍: മിഷിഗണ്‍ കാത്തലിക്ക് സെന്‍ട്രല്‍ സ്‌കൂള്‍ തൊണ്ണൂറ്റി ഏഴ വയസുള്ള മുത്തശ്ശി മാര്‍ഗരറ്റിനു പ്രത്യേക ചടങ്ങില്‍ വച്ചു ഹൈസ്‌കൂള്‍ ഡിപ്ലോമ നല്‍കി. ഒക്ടോബര്‍ 29 നായിരുന്നു ചടങ്ങ്.
17 വയസില്‍ ഹൈസ്‌കൂള്‍ പഠനത്തിനിടെ കാന്‍സര്‍ ബാധിതയായ മാതാവിനെ ശുശ്രൂഷിക്കുന്നതിനു പഠനം നിര്‍ത്തുകയും മാതാവ് മരിച്ചതിനു ശേഷം സഹോദരങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്ത മാര്‍ഗരറ്റിന് എട്ടു പതിറ്റാണ്ട് കാത്തിരിപ്പിനു ശേഷമാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.
ജീവിത സാഫല്യം നിറവേറ്റുവാന്‍ കഴിഞ്ഞ നിമിഷങ്ങളില്‍ സന്തോഷം നിയന്ത്രിക്കാനാവാതെ മുത്തശ്ശിയുടെ നയനങ്ങള്‍ ഈറനണിഞ്ഞത് ചടങ്ങിനെത്തിയവരുടെ കണ്ണുകളെയും ഈറനണിയിച്ചു. ഹൈസ്‌കൂള്‍ പഠന സമയത്ത് നല്ല ഗ്രൈഡ് നിലനിര്‍ത്തിയിരുന്ന മാര്‍ഗരറ്റിനു സ്‌കൂള്‍ അലുമിനി അസോസിയേഷന്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ ലഭിച്ചതോടെ പുതിയ അംഗത്വം നല്‍കി ആദരിച്ചു. 1936 ബാച്ചില്‍ ഗ്രാജ്വേറ്റ് ചെയ്യണമെന്നായിരുന്നു മാര്‍ഗറ്റിന്റെ ആഗ്രഹം.
നാലു കുട്ടികളുടെ മാതാവാണ് മാര്‍ഗരറ്റ്.
മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ് ടെഡ് നേരത്തെ മരിച്ചിരുന്നു. ഞാന്‍ എല്ലാവരെയും ഇഷ്ടപ്പെടുന്നതും ഒരു ദിവസം എനിക്ക് ഹൈസ്‌കൂള്‍ ഡിപ്ലോമ ലഭിക്കുമെന്നു വിശ്വസിച്ചിരുന്നു ചടങ്ങിനു ശേഷം മാര്‍ഗരറ്റ് പറഞ്ഞു.