ഗര്‍ഭഛിദ്രത്തിനെതിരായ പോരാട്ടം തുടരണം: ഡാള്ളസ് ബിഷപ്പ്

ഡാള്ളസ്: മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെത്തന്നെ ഭീഷണി ഉര്‍ത്തുന്ന ഗര്‍ഭഛിദ്ര അനുകൂല നിയമത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നു ഡാള്ളസ് കത്തലില്‍ ഡയോനിസ് ബിഷപ്പ് കേവില്‍ ഫേരല്‍ അറിയിച്ചു. ജനുവരി 16 നു വൈകിട്ട് ഗര്‍ഭഛിദ്രം അമേരിക്കയില്‍ നിയമവിധേയമാക്കിയതിന്റെ നാല്‍പ്പത്തി മൂന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ചു ഡാള്ളസില്‍ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
1973 ജനുവരി 22 നു യുഎസ് സുപ്രീംകോടതി രണ്ടിനെതിരെ ഏഴു വോട്ടുകളോടെയായിരുന്നു അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന നിയമത്തിനു അംഗീകാരം നല്‍കിയത്. 1970 ല്‍ ഡാള്ളസ്സിലെ ഏള്‍ കേമ്പല്‍ ഫെഡറല്‍ ബില്‍ഡിങ്ങിലുള്ള കോടതിയിലാണ് ഈ കേസ്സ് ആദ്യമായി ഫയല്‍ ചെയ്തത്. ശനിയാഴ്ച വൈകിട്ട് കെ ബെയ്‌ലി ഹച്ചിസണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി ഡാള്ളസ് ഫെഡറല്‍ കോര്‍ട്ട് ഹൗസിനു മുന്നിലാണ് സമാപിച്ചി. ജനുവരി 22 നു ടെക്‌സസ് സ്റ്റേറ്റ്് തലസ്ഥാനത്തിനു അബോര്‍ര്‍ഷന്‍ അനുകൂലികള്‍ വമ്പിച്ച റാലി സംഘടിച്ചിട്ടുണ്ട്.
1973 ല്‍ ഈ നിയമം നിലവില്‍ വന്ന ശേഷം 56 മില്യണ്‍ ജനിക്കാനിരിക്കുന്ന കുട്ടികളെയാണ് മരണത്തിനേല്‍പ്പിച്ചത്. യുഎസ് സുപ്രീം കോടതി ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയെങ്കിലും സംസ്ഥാനങ്ങള്‍ക്കു ഈ നിയമം ബാധകമാക്കണമോ എന്നു തീരുമാനിക്കുന്നതിനുള്ള അവകാശം വിവേചനാധികാരവും നല്‍കിയിരുന്നു.

Top