ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ കാണുവാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി

ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 56കാരനെ കാണുവാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി. സങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ വിശ്രമിക്കുന്ന മലപ്പുറം കുറുവ പഴമുള്ളൂർ മുല്ലപ്പള്ളി അലിയെ കാണാനാണ്  അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍ നേരിട്ട് എത്തിയത്.അബൂദബി ക്ലീവ്ലാൻറ് ആശുപത്രിയിലാണ് അലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെണ്ടക്കോട് മുല്ലപ്പള്ളി കോമുക്കുട്ടിയുടെ മകനായ അലി 16-മത്തെ വയസിൽ അബുദാബിയില്‍ എത്തിയതാണ്. മൂന്നു പതിറ്റാണ്ടിലേറെയായി അബുദാബി കൊട്ടാരത്തിലെ ജീവനക്കാരനാണ്.

അടുത്തിടെ ഇദ്ദേഹത്തിന്  തലവേദയും ക്ഷീണവും ശക്തമായി അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. അടിയന്തിര ശസ്ത്രക്രിയ നടത്തുവാനായിരുന്നു ഡോക്ടർമാരുടെ നിർദേശം.  ഇദ്ദേഹത്തിന്‍റെ ആനാരോഗ്യം മനസിലാക്കിയ അബുദാബി ഭരണാധികാരിയുടെ ഓഫീസ് അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച് കാര്യങ്ങൾ അറിഞ്ഞ്. എല്ലാ സഹായങ്ങളും ഉറപ്പും നൽകി. ശസ്ത്രക്രിയക്കു ശേഷം കൂടുതൽ ശ്രദ്ധ നൽകുന്നതിനായി റോയൽ കോർട്ട് ഓഫീസ് തന്നെയാണ് ക്ലീവ്ലാൻറ് ആശുപത്രിയിലേക്ക് അലിയെ മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top