റാഷിദ് നീലേശ്വരം
അബുദാബി : കേരളത്തിലെ റിയല്‍ എസ്റ്റെറ്റ് രംഗത്ത് സുരക്ഷിത നിക്ഷേപത്തിനും താമസത്തിനും വഴിയൊ രുക്കുന്ന ഏഴാമത് ഇന്റര്‍ നാഷണല്‍ റിയല്‍ എസ്റ്റെറ്റ് ആന്റ് ഇന്‍വെസ്റ്റ് മെന്റ് ഷോ ഒക്ടോബര്‍ 29 മുതല്‍ 31 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത! സമ്മേളനത്തില്‍ വ്യക്തമാക്കി . യു എ യില്‍ തൊഴിലെടുക്കുന്ന ഒരു ദശ ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ കേരളത്തില്‍ നല്ല ഭവനവും നിക്ഷേപവും ഉണ്ടാക്കുന്നവര്‍ക്ക് പ്രമുഖ ബില്‍ഡര്‍മാരുമായി കൂടി കാഴ്ച്ചക്കും ഇടപാടിനും മേള അവസരമൊരുക്കും
കേരളത്തിലെ വിവധ നഗരങ്ങളില്‍ ഭവന പദ്ധതികള്‍ നിര്‍മിക്കുന്ന പ്രശസ്ത ഡെവലപ്പെഴ്‌സും ബില്‍ഡേഴ്‌സും ആണിനിരക്കുന്ന പ്രത്യേക പവലിയനാണ് എക്‌സി ബിഷനില്‍ ഒരുക്കുകയെന്നും രണ്ടായിരത്തിലേറെ സന്നര്‍ശകരെ പ്രതീക്ഷിക്കുന്നുവെന്നും എക്‌സിബിഷന്‍ ഡയറക്ടര്‍ ഡോണി സിറിള്‍ പറഞ്ഞു
തുടച്ചയായി ഓരോ വര്‍ഷവും വലിയ വളര്‍ച്ചാ നിരക്ക് പ്രകടമാക്കുന്ന കേരളത്തിലെ റിയല്‍ എസ്റ്റെറ്റ് മേഖലയില്‍ ഏറ്റവും ഏറ്റവും സുരക്ഷിതവും ആദയകവുമായ നിക്ഷേപത്തിന് സഹായകവുമായ മികച്ച
സന്ദഭ മാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു . ഡോളര്‍ രൂപ നിരക്കിലുള്ള ഇപ്പോഴത്തെ വാതിയാനം കൂടിയായപ്പോള്‍ യു എ ഇ യിലെ പ്രവാസി മലയാളികള്‍ക്ക് ഭവന മേഖലയില്‍ ലാഭകരമായ നിക്ഷേപത്തിന്
സാധ്യതയേരറിയതായും സോണി സിറിള്‍ സൂചിപ്പിച്ചു . എല്ലാ പ്രമുഖ നിര്‍മാതാക്കളെയും ഒരൊറ്റ കുടകീഴില്‍ ഒന്നിപ്പിക്കുന്ന ഈ കേരള പ്രൊപ്പര്‍ട്ടി എക്‌സിബിഷന്‍ ഗുണ ഭോക്താക്കള്‍ക്ക് മികച്ചവ തിരഞ്ഞെടുക്കുന്നതിനും വിലയിരുത്തുന്നതിനും വിലയുറപ്പിക്കുന്നതിനും വഴിയൊരുക്കുന്നു .ഭവനങ്ങള്‍ക്ക് കൂടാതെ സ്റ്റാര്‍ ഹോട്ടല്‍ ഉള്‍പ്പടെ മറ്റു നിര്‍മിതികളിലും ഇപ്പോള്‍ നിക്ഷേപ സാധ്യതകളുണ്ട്.
അബുദാബി കേന്ദ്രമാക്കി യു എ ഇ യിലെ പ്രവാസി നിക്ഷേപകര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള റിയല്‍
എസ്റ്റെറ്റ് മേള ഒരുക്കുന്നതിലൂടെ കൃത്യമായ നിക്ഷേപസാധ്യതകളാണ് ഇന്റര്‍ നാഷണല്‍ റിയല്‍ എസ്റ്റെറ്റ്
ആന്റ് ഇന്‍വെസ്റ്റ് മെന്റ് ഷോ സംഘാടകര്‍ ലക്ഷ്യമിടുന്നതെന്ന് ഡോംഎക്‌സിബിഷന്‍ മാനേജിംഗ് ഡയരക്ടര്‍
ആന്റ്വാന്‍ ജോര്‍ജസ് പറഞ്ഞു .