ജിദ്ദ ; മദീന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര് മരച്ചു. മലപ്പുറം അരീക്കോട് വാഴയില്‍ എന്‍.വി.കരീമിന്റെ ഭാര്യ മുംതാസ് (50),മകന് ശാദില്‍ (28) ,ശാദിലിന്റെ മകള്‍ ഹൈറിന് ശാദില്‍ (മൂന്ന് വയസ്സ്്) എന്നിവരാണ് മരിച്ചത്.
വാഹനത്തില്‍ ഉണ്ടായിരുന്ന ശാദിലിന്റെ പിതാവ് കരീമിനും ശാദി ലിനെറ ഭാര്യ റിഷ്നക്കും പരിക്കുപറ്റിയിട്ടുണ്ട്.ഇവരെ ഖുലൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ജിദ്ദയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ റാബിഗിലെ ഖുലൈസിലാണ് അപകടം നടന്നത്. ശാദില്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മക്കയിലെ സ്റ്റാര്‍ മാസ് അറേബ്യ എന്ന നെറ്റ് വര്‍ക്ക് കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്തുവരികയായിരുന്നു ശാദില്‍.
ശാലിദനടത്തേക്ക് സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു പിതാവ് കരീമും, മുംതാസും. ഇവരുടെ മറ്റ് മക്കളായ ശഹ്സിന് ,സിമി എന്നിവരും സൗദിയില്‍ ഉണ്ട്. മക്കളെ എല്ലാം കൂട്ടി രണ്ട് കാറിലായി വ്യാഴാഴ്ചയാണ് ഇവര്‍ മദീനയിലേക്ക് പുറപ്പെട്ടത്. മൃതദേഹം ഖുലൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.വാഹനം ഓടിച്ചിരുന്ന ഷാദിന് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ നിസാര പരുക്കേറ്റ ഷാദിലിന്റെ പിതാവ് കരീം മാസ്റ്റര്‍ ഷാദിലിന്റെ ഭാര്യ റിഷന എന്നിവര്‍ ഇപ്പോള്‍ ജിദ്ദയിലുണ്ട്.