റോഡ് അപകട നിരക്ക് 2015 ല്‍ പതിനഞ്ചു ശതമാനം കുറഞ്ഞെന്നു റിപ്പോര്‍ട്ടുകള്‍; അപകടമരണങ്ങളിലും കുറവ്

ഡബ്ലിന്‍: രാജ്യത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ അപകടങ്ങളില്‍ 15 ശതമാനത്തിന്റെ കുറവുണ്ടായതായി ഗാര്‍ഡയുടെ റിപ്പോര്‍ട്ട്. 2015 ലുണ്ടായ 165 റോഡ് അപകടങ്ങളില്‍ 158 യാത്രക്കാരാണ് മരിച്ചത്. ഇത് റോഡ് അപകടങ്ങളുടെ നിരക്കുകള്‍ കുറച്ചിട്ടുണ്ടെന്നാണ് കണക്കുകളില്‍ നിന്നു സൂചന ലഭിക്കുന്നത്.
റോഡ് സേഫ്റ്റി അതോറിറ്റിയും ഗാര്‍ഡയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു അപകട മരണങ്ങളുടെ കാര്യത്തില്‍ വന്‍ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെതില്‍ നിന്നു 21 അപകടങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12 ശതമാനത്തിന്റെ കുറവാണ് അപകടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നു 28 മരണങ്ങളുടെ കുറവാണ് ഇത്തവണ റോഡുകളിലുണ്ടായിരിക്കുന്നത്. ഏതാണ്ട് പതിനഞ്ചു ശതമാനത്തിന്റെ കുറവാണ് റോഡ് അപകട മരണത്തിലുമുള്ളത്. 2013 ല്‍ 188 അപകടമരണങ്ങളുണ്ടായിരുന്നപ്പോള്‍ 2014 ല്‍ ഇത് 193 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തവണ ഇത് ക്രമാതീതമായി കുറഞ്ഞത് ഗാര്‍ഡായുടെ ശ്രമഫലമാണെന്നുള്ള അവകാശ വാദവും ഉയര്‍ന്നിട്ടുണ്ട്. 1959 ല്‍ റോഡ് അപകടങ്ങളുടെ നിരക്ക് രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം ഏറ്റവും കുറവ് അപകട ശരാശരി രേഖപ്പെടുത്തിയ വര്‍ഷമാണ് 2015. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അപകട നിരക്കില്‍ വന്‍ കുറവുണ്ടായിരിക്കുന്നതും ഈ വര്‍ഷമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ 2012 ആയിരുന്നു അയര്‍ലന്‍ഡിലെ ഏറ്റവും സുരക്ഷിതമായ വര്‍ഷം. 2012 ല്‍ 162 മരണങ്ങളാണ് റോഡില്‍ ഉണ്ടായത്. കണക്കുകളില്‍ ഏറ്റവും കുറവ് അപകടമുണ്ടായ വര്‍ഷവും ഇതു തന്നെയായിരുന്നു. ഇത്തവണ അപകടം ഒഴിവാക്കുന്നതിനായി പുതുവര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഗതാഗതം, ടൂറിസം, സ്‌പോട്‌സ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

Top