അഞ്ചു വയസുകാരൻ കാർ ഓടിച്ചു; വാഹനം വിവിധ സ്ഥലങ്ങളിൽ അപകടത്തിൽപ്പെട്ടു

പി.പി ചെറിയാൻ

വാഷിങ്ടൺ: അമ്മൂമ്മയെ കാണുന്നതിനു അഞ്ചു വയസുകാരനു മോഹം. കൂട്ടിനു രണ്ടു വയസുള്ള അനുജനെയും കിട്ടി. പിന്നെ, ഒന്നും ആലോചിച്ചില്ല. മുറിയിൽ കയറി നോക്കിയപ്പോൾ അമ്മ നല്ല ഉറക്കമാണ്. അമ്മൂമ്മയെ കാണുന്നതിനു നടന്നു പോകാൻ കഴിയില്ല, പിന്നെ ഒന്നും ആലോചിച്ചില്ല. അമ്മ ഓടിച്ചിരുന്ന എസ് യുവി പുറത്തു പാക്ക് ചെയ്തിട്ടുണ്ട്. അഞ്ചു വയസുകാരൻ വാഹനത്തിന്റെ കീ കൈക്കലാക്കി. സഹോദരനെയും വാഹനത്തിൽകയറ്റി സ്റ്റാർട്ട് ചെയ്തു വാഹനം മുന്നോട്ടു നീക്കി. അധികം താമസിച്ചില്ല. വീടിനു മുന്നിലുള്ള ഇന്റർസെക്ഷനിൽ എത്തിയപ്പോൾ മുന്നിൽ പോയിരുന്ന വോൾവോയുടെ പിന്നിൽ എസ് യുവി വൻ ശബ്ദത്തോടെ ഇടിച്ചു നിന്നു.
സമീപ വാസികൾ ശബ്ദം കേട്ട് ഇറങ്ങിവന്നപ്പോൾ വാഹനത്തിനകത്തു അഞ്ചു വയസുകാരനും രണ്ടു വയസുകാരനും ഭാഗ്യത്തിനു പരുക്കൊന്നും ഏൽക്കാതെ ഇരുവരും രക്ഷപെട്ടു. വോൾവോയുടെ ഡ്രൈവർക്കും പരുക്കേറ്റില്ല. മാതാപിതാക്കളുടെ അശ്രദ്ധയാണ് കുട്ടികൾ അപകടത്തിൽപ്പെടാൻ കാരണം. മാതാപിതാക്കൾക്കെതിരെ കേസെടുക്കുമോ എന്നു പരിശോധിച്ച ശേഷം മറുപടി പറയാമെന്നു വാഷിങ്ടൺ പൊലീസ് പറഞ്ഞു. പൊലീസ് സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top