പി.പി ചെറിയാൻ
ന്യൂയോർക്ക്: ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റുവെങ്കിലും ജീവിതത്തിലേയ്ക്കു തിരിച്ചെത്തിയ ഇന്ത്യയിൽ നിന്നുള്ള പത്തൊമ്പതുകാരി രേഷ്മ ബനോ ന്യൂയോർക്കിൽ നടക്കുന്ന ഫാഷൻ വീക്കിൽ അതിഥിയായി പങ്കെടുക്കും.
സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുന്ന ഈ പരിപാടിയിൽ ഇന്റർനാഷണൽ ഫാഷൻ ശേഖരത്തിന്റെ പ്രദർശനവും വിൽപനയുമാണ് ലക്ഷ്യമിടുന്നത്. ഏഴു മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന ഫാഷൻ ഷോയിൽ റൺവേയിലൂടെ നടക്കുന്നതിനാണ് ഷോയുടെ സംഘാടകരായ ഫാഷൻ പ്രൊഡക്ഷൻ ഫേമിന്റെ സംഘാടകർ രേഷമയെ അമേരിക്കയിലേയ്ക്കു ക്ഷണിച്ചിരിക്കുന്നത്.
1943 മുതൽ വർഷത്തിൽ രണ്ടു തവണയാണ് നടക്കുന്ന (ഫെബ്രുവരി, സെപ്റ്റംബർ) ഫാഷൻ ഷോ ലോകത്തിൽ പാരിസ് ലണ്ടൻ മിലൻ തുടങ്ങിയ വൻ നഗരങ്ങളിലാണ് ന്യൂയോർക്ക് കൂടാതെ സംഘടിപ്പിക്കുന്നത്. സഹോദരിയെ ഭർത്താവിൽ നിന്നും രക്ഷിക്കുന്നതിനു ശ്രമിച്ചതിനാണ് കോപിഷ്ഠനായ സഹോദരിയുടെ ഭർത്താവ് രേഷ്മയുടെ മുഖത്ത് ആസ്ഡ് ഒഴിച്ചത്. 2014 മെയ് ഒൻപതിനായിരുന്നു ആസിഡ് ആക്രമണം. ആക്രമണത്തിനു ശേഷം റോഡിൽ വീണ രേഷ്മയെ നാലു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒൻപതു മാസത്തിനുള്ളിൽ അഞ്ചു സ്‌കിൻഗ്രാഫ് ശസ്ത്രക്രിയയ്ക്കു രേഷ്മയെ വിധേയയാക്കി. ആസിഡ് ആക്രമണത്തിന്റെ ഭയാനകയതയെ കുറിപ്പു ബോധവത്കരിക്കുക എന്നതാണ് ജീവിത ലക്ഷ്യമെന്നു രേഷ്മപറയുന്നു. ആദ്യമായാണ് താമസിക്കുന്ന ബോംബെ നഗരം വിട്ടു രേഷ്മ വിദേശത്തേയ്ക്കു പോകുന്നത്. ന്യൂയോർക്ക് ഫാഷൻവീക്കിൽ പങ്കെടുക്കുന്നതും ആത്മവിശ്വാസം വർധിപ്പിക്കണമെന്നു രേഷ്മപറയുന്നു.