ദുബൈ: പുതുവത്സരത്തലേന്ന് തീ പിടുത്തമുണ്ടായ അഡ്രസ്ഹോട്ടലിലെ ലബനീസ് റസ്റ്റോറന്റ് ഫെബ്രുവരി നാലിന് തുറക്കും.ഹോട്ടലിന്റെ പിറകുവശത്ത് ജലധാരക്ക് അഭിമുഖമായാണ്റസ്റ്റോറന്റ്. കൃസ്റ്റല്‍ ഗ്രൂപ്പിന്റെ എം ശരീഫ് എന്ന് പേരുള്ളറസ്റ്റോറന്റാണിത്. വ്യാഴാഴ്ച രാത്രി മുതല്‍ ഉപഭോക്താക്കളെസ്വീകരിച്ചുതുടങ്ങുമെന്ന് സി ഇ ഒ മേസന്‍ അല്‍സീം പറഞ്ഞു. ഒരുമാസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. നിരവധി നിത്യഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നും അവരുടെ ആഗ്രഹപ്രകാരമാണ്വേഗത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതെന്നും മേസന്‍ അല്‍സീം വ്യക്തമാക്കി. അതേസമയം തീപിടുത്തമുണ്ടായ അഡ്രസ് ഹോട്ടല്‍എന്ന് തുറക്കുമെന്ന് വ്യക്തതയില്ല. ദുബൈ മാള്‍ വഴിയാണ്റസ്റ്റോറന്റിലേക്ക് കടക്കേണ്ടത്.