പൊലീസ് അതിക്രമങ്ങൾക്കെതിരെ ഡാള്ളസിൽ പ്രതിഷേധ പ്രകടനം

പി.പി ചെറിയാൻ

ഡാള്ളസ്: കറുത്ത വർഗക്കാർക്കെതിരെ വർധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ ഡാള്ളസിൽ നൂറു കണക്കിനു ആളുകൾ പങ്കെടുത്ത പ്രതിഷേധ റാലി സംഘടിപ്പിച്ചു. നെക്സ്റ്റ് ജനറേഷൻ ആക്ഷൻ നെറ്റ് വർക്കാണ് പ്രകടനത്തിനു നേതത്വം നൽകിയത്.
സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകിട്ട് 6.30 നു ഡാള്ളസ് ഡൗൺ ടൗൺ മെയ്ൻ സ്ട്രീറ്റിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. നോർത്ത് കാരളീന തൂൾസ എന്നിവിടങ്ങളിൽ പൊലീസ് വെടിയേറ്റു മരിച്ചവരുടെ കുടുംബംഗങ്ങളോടു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി മുന്നേറി പ്രകടനക്കാർ പൊലീസിനെതിരെ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

downtownprotest_3
സംഘടനയുടെ നേതാവ് ഡൊമിനിക്ക് അലക്‌സാണ്ടർ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്നാണ് അലക്‌സാണ്ടർ ജയിലിൽ നിന്നും വിമോചിതനായെങ്കിലും സമരാവേശത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. ബാപിറ്റ്സ്റ്റ് ചർച്ചിലെ ഔദ്യോഗിക പട്ടക്കാരനാണ് അലക്‌സാണ്ടർ.

_downtownprotest
ജൂലായി ഏഴിനു ഇതേ സംഘടന നടത്തിയ മാർച്ചിനു ശേഷമാണ് അഞ്ചു പൊലീസ് ഓഫിസർമാർ ഇവിടെ വെടിയേറ്റു മരിച്ചത്. പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് പ്രകടനം മുന്നോട്ടു നീങ്ങിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു പൊലീസ് ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. റോഡിനു ഇരുവശവും പ്രകടനം വീക്ഷിക്കുന്നതിനു ജനങ്ങൾ തടിച്ചു കൂടിയിരുന്നു.

Top