
ഡബ്ലിൻ: രാജ്യത്ത് 30 മുതൽ 39 വയസ് വരെയുള്ളവർക്ക് കൊവിഡ് വാക്‌സിനേഷനുള്ള നടപടികൾ ആരംഭിക്കുന്നു. ഈ ആഴ്ച തന്നെ വാക്‌സിനേഷനുള്ള സ്‌ളോട്ടുകൾ തുറന്നു നൽകുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്ച അവസാനത്തോടെയോ അടുത്ത തിങ്കളാഴ്ചയോടെയോ വാക്‌സിൻ വിതരണത്തിനായുള്ള സ്‌ളോട്ടുകൾ തുറന്നു നൽകുമെന്നാണ് ലഭിക്കുന്ന സൂചന.
പിസ്ഫറോ മോഡേണാ വാക്‌സിനോ പകരം എംആർഎൻഎ വാക്‌സിനാവും കൂടുതൽ പരിഗണന നൽകുന്നത് എന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ആഴച്ചകളെ അപേക്ഷിച്ച് ഈ ആഴ്ച വാക്‌സിൻ വിതരണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നിലവിലുള്ള വാക്‌സിൻ വിതരണ പദ്ധതി ജൂൺ മുഴുവനും തുടർന്നേയ്ക്കുമെന്നാണ് ഇപ്പോൾ ഭരണവിഭാഗത്തിൽ നിന്നും ലഭിക്കുന്ന സൂചന.
ജൂലായിൽ ആർ.എൻഎ വാക്‌സിൻ വിതണത്തിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അതോടെ നിലവിലുള്ള പ്രൊഫൈലിന് മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ആസ്ട്രാ സെൻകാ വാക്‌സിൻ എടുത്തവർക്ക് രണ്ടാം ഡോസും ഈ വാക്‌സിൻ തന്നെ എടുക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
എച്ച്.എസ്.ഇയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ഘട്ടത്തിലേയ്ക്കു കടക്കുകയാണ്. അധികം വൈകാതെ തന്നെ വാക്‌സിൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നാൽപ്പത് വയസിൽ താഴെ പ്രായമുള്ളവർക്കുള്ള വാക്‌സിൻ വിതരണത്തിന്റെ കാര്യത്തിൽ ഈ ആഴ്ച തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
അൻപത് വയസിനു മുകളിൽ പ്രായമുള്ളവരിൽ ഇനിയും വാക്‌സിൻ ലഭിക്കാത്തവർക്ക് തങ്ങളുടെ പ്രദേശത്തെ ഫാർമസിയിൽ നിന്നും വാക്‌സിൻ കൈപ്പറ്റാവുന്നതാണ്. ഇത്തരക്കാർക്ക് വാക്‌സിൻ വാങ്ങുന്നതിനു വേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ല. എന്നാൽ, ഇവർ എച്ച്.എസ്.ഇയുടെ ലിസ്റ്റിൽ നിന്നും ഫാർമസിസ്റ്റിനെ കണ്ടെത്തുകയും, ഇവരുടെ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടതുമാണ്.
ചൊവ്വാഴ്ച മാത്രം രാജ്യത്ത് 283 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 60 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 23 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നോർത്തേൺ അയർലൻഡിൽ 115 പേരാണ് ഇതുവരെ പോസിറ്റിവായിരിക്കുന്നത്. നോർത്തേൺ അയർലൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റാണ് ഇതു സംബന്ധിച്ചു വ്യക്തമാക്കിയത്.