ആഗ്നസ് കൊടുങ്കാറ്റ് ആഞ്ഞടിച്ചു !കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൽ !പലയിടത്തും വൈദ്യുതി തടസപ്പെട്ടു , യാത്രാ തടസ്സവും ഉണ്ടായി.

ഡബ്ലിൻ : രാജ്യത്ത് ആഗ്നസ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്തിൽ പലയിടത്തും കനത്ത നഷ്ടങ്ങൾ .കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി .ഡബ്ലിൻ അടക്കം പല പ്രദേശത്തും വൈദ്യുതി മണിക്കൂറുകളോളം നഷ്ടമായി.ഡബ്ലിനിൽ ബ്‌ളാക്ക്‌റോക്ക് , ഡൂൺല്ലേരി അടക്കമുള്ള പ്രദേശത്ത് രാത്രി വളരെ വൈകിയിട്ടും വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല

 

പലയിടത്തും യാത്രാ തടസ്സവും ഉണ്ടായിട്ടുണ്ട്.കനത്ത മഴ പൊട്ടിപ്പുറപ്പെടുന്നതിനൊപ്പം ശക്തമായ കാറ്റും തുടരുമെന്നും, അതിന്റെ ഫലമായി സ്പോട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറിയൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാർലോ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, കെറി, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ ഓറഞ്ച് മുന്നറിയിപ്പ് ആദ്യം വൈകുന്നേരം 5 മണി വരെ ആയിരുന്നു നൽകിയിരുന്നു എങ്കിലും അത് വൈകുന്നേരം 7 മണി വരെ നീട്ടിയിരുന്നു .ലെയിൻസ്റ്റർ, മൺസ്റ്റർ, ഗാൽവേ എന്നിവിടങ്ങളിൽ ഒരു സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്, ഇത് അർദ്ധരാത്രി വരെ സാധുവാണ്.

നൂറുകണക്കിന് ഉപഭോക്താക്കൾ വൈദ്യുതി ഇല്ലാതെ തുടരുകയാണ് , എന്നാൽ ESB ഒഫീഷ്യൽസ് പറഞ്ഞത് വൈദ്യതി നാശനഷ്ടങ്ങൾ അത്ര കഠിനമുള്ളതല്ല എന്നാണ് .പലയിടത്തും രാത്രിയോടെ പുനസ്ഥാപിച്ചിട്ടുണ്ട് ബാക്കി പ്രദേശങ്ങളിലെ വൈദ്യുതി നാളെ രാവിലെ തന്നെ പുനഃസ്ഥാപിക്കുന്നതിനായി ക്രമീകരിച്ചിട്ടുണ്ട് .
ഡബ്ലിൻ എയർപോർട്ട് സാധാരണയായി പ്രവർത്തിക്കുന്നുവെന്ന് അറിയിച്ചു.കെറി എയർപോർട്ടിൽ നിന്ന് നിരവധി വിമാനങ്ങൾ ഡബ്ലിനിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു .

Top