
സ്വന്തം ലേഖകൻ
ഡബ്ലിൻ:റീട്ടെയ്‌ലർ കമ്പനിയായ ആൾഡി അയർലണ്ടിൽ 20 പുതിയ സ്റ്റോറുകൾ കൂടി തുറക്കും. 100 മില്ല്യൺ യൂറോയുടെ നിക്ഷേപപദ്ധതിയുടെ ഭാഗമായാണ് സ്റ്റോറുകൾ തുറക്കുന്നത്. ഇതുവഴി 400 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. അടുത്ത മൂന്ന് വർഷത്തിനിടെയാണ് ഇത് സംഭവിക്കുക.
അയർലണ്ടിലെ എല്ലാവർക്കും എത്താനാകുന്ന രീതിയിൽ സ്റ്റോറുകൾ തുറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനിയുടെ ഐറിഷ് തലവനായ ഗൈൽസ് ഹർലി പറഞ്ഞു. നിലവിൽ അയർലണ്ടിലെ ഗ്രോസറി മാർക്കറ്റ് ഷെയറിന്റെ 11.3% ആൾഡിയുടെ കയ്യിലാണ്. അയർലണ്ടിലെ ഏറ്റവും വലിയ അഞ്ചാമത്തെ സൂപ്പർമാർക്കറ്റുമാണ് ആൾഡി.
ട്രിം, കൗണ്ടി മെത്ത്, ലെയ്ക്സ്ലിപ്പ്, കൗണ്ടി കിൽഡെയർ, എന്നിസ്റ്റിമൺ, കൗണ്ടി ക്ലെയർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ ആരംഭിക്കുക. ഡൺഷോഗ്ലിൻ, കൗണ്ടി മെത്ത്, ഗ്രെയ്ഗണ്മാനാ, കൗണ്ടി കിൽക്കെന്നി എന്നിവിടങ്ങളിൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. നിലവിൽ 3,200 പേരാണ് ആൾഡിക്കായി അയർലണ്ടിൽ ജോലി ചെയ്യുന്നത്.