അല്‍ കോബാറില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കണം: നവോദയ ഏരിയ സമ്മേളനം

അല്‍ കോബാര്‍ : സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നയതന്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യ ഗവാന്‍മെന്റ് തയ്യാറാകണമെന്ന് അല്‍ കോബാര്‍ നവോദയ ഏരിയ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റഹീം മടത്തറ പ്രവര്‍ത്തന റിപ്പോര്‍ട്ടും ത്യാഗരാജന്‍ വരവ് ചെലവ് കണക്കും ജോര്‍ജ് വര്‍ഗീസ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബഷീര്‍ വരോട്, നിധീഷ് മുത്തബലം, സുധീഷ് തൃപ്രയാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വര്‍ഗീസ് കുര്യാക്കോസ്, ആനന്ദന്‍, വിജയന്‍ പെരിന്തല്‍മണ്ണ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പ്രകാശന്‍ നെടുങ്കണ്ടി പ്രസിഡന്റായും ഷമല്‍ ഷാഹുല്‍ സെക്രെടരിയായും മനോഹരന്‍ നായര്‍ ട്രഷറര്‍ ആയും 37 അംഗ ഏരിയ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. റഹീം മടത്തറ സമ്മേളനത്തിന് സ്വാഗതവും ഷമല്‍ ഷാഹുല്‍ നന്ദിയും പറഞ്ഞു.

Top