റിയാദ്: ബുര്‍ഖയും ഹിജാബും ഉപേക്ഷിച്ചു സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കയാണ് സൗദി രാജകുമാരി അമീറാ അല്‍ തവീല്‍ സൗദിയിലെ സ്ത്രീകള്‍ നേരിടുന്ന അവകാശലംഘനങ്ങളും അമീറ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.അമീറാ അല്‍ തവീലാണു ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചു പൊതുവേദികളില്‍ സ്ത്രീകളുടെ അവകാശത്തിനായി വാദിക്കുന്നത് .
അഭ്യന്തരയുദ്ധമൂലം പലായനം ചെയ്ത സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും സൊമാലിയയിലെ കുട്ടികള്‍ക്കും സഹായമെത്തിക്കാന്‍ അമീറ രാജകുമാരി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഹിജാബും ബുര്‍ഖയും ധരിക്കാന്‍ വിസമ്മതിച്ചിരുന്ന ഇവര്‍ വീട്ടിലെ അകത്തളങ്ങളില്‍ ഇരിക്കാനും വിസമ്മതിച്ചു. സൗദി സ്ത്രീകള്‍ക്കു വാഹനം ഓടിക്കാനുള്ള വിലക്കിനേയും ചോദ്യം ചെയ്തിരുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് ഇടയിലെ പുത്തന്‍ പ്രതീക്ഷയാകുകയാണ് ഈ രാജകുമാരി.
സൗദിയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്ത് അമീറ ഇതിനു മുമ്പും രംഗത്തെത്തിയിരുന്നു. കൂടാതെ പൊതുഇടങ്ങള്‍ സ്ത്രീകള്‍ക്ക് നിരസിക്കപ്പെടുന്നതിനെതിരായ പ്രതിഷേധവുമായി വീടിന്റെ അകത്തളങ്ങളില്‍ ചെലവഴിക്കാനും വിസമ്മതിച്ചു. 2001-ല്‍ 18-ാം വയസിലായിരുന്നു അമീറ രാജകുമാരിയുടെ വിവാഹം. ലോകത്തിലെ സമ്പന്നരായ 30 വ്യവസായികളില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലിയാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ ബില്‍ തലാലല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്സണായി നിയമിക്കപ്പെട്ടിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരായി.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
12 വര്‍ഷം മാത്രമാണ് ദാമ്പത്യബന്ധം നിലനിന്നത്. വിവാഹമോചനം നേടിയ അമീറ പിന്നീട് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവമാവുകയായിരുന്നു. സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്താണ് അമീറ അവകാശ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഹിജാബും ബുര്‍ഖയും ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായത്.