അടുത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്

പി.പി ചെറിയാൻ

വാഷിങ്ടൺ: നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ചരിത്രം ആവർത്തിച്ചു റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പ് അമേരിക്കൻ പ്രസിഡന്റാകുമെന്നു ഉറപ്പായി. രണ്ടു ടേം തുടർച്ചയായി ഭരിക്കുന്ന പാർട്ടിക്കു മൂന്നാം തവണയും ഭരണ തുടർച്ച ലഭിച്ച ചരിത്രം അമേരിക്കൻ രാഷ്ട്രീയത്തിനു അപരിചിതമാണ്. എൻബിസി ന്യൂസും ക്യുനിൽ പേക്ക് യൂണിവേഴ്‌സിറ്റിയും വെവ്വേറെ നടത്തിയ തിരഞ്ഞെടുപ്പു സർവേ ഫലങ്ങളും ഈ യാഥാർഥ്യത്തെ അംഗീകരിക്കുന്നതായിരിന്നു.
അമേരിക്കയിലെ വോട്ടർമാരിൽ 63 ശതമാനം വെളുത്തവർഗക്കാരാണ്. ഇവരിൽ ഭൂരിപക്ഷത്തിന്റെയും വോട്ടുകൾ ട്രമ്പിനു ലഭിക്കും. നിഷ്പക്ഷമതികളായ 42 ശതമാനം വോട്ടർമാരിൽ ഭൂരിപക്ഷവും ട്രമ്പിനാണ് ലഭിക്കുക എന്നും സർവേ ഫലങ്ങൾ സൂചന നൽകുന്നു.
വെള്ളക്കാർ നിഷ്പക്ഷമതികൾ പുരുഷൻമാർ ഈ മൂന്നു വിഭാഗങ്ങളിലെയും ഭൂരിപക്ഷ പിൻതുണ ട്രമ്പിനു ലഭിക്കണമെന്നതിനാൽ കഴിഞ്ഞ കാലങ്ങളിൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ വിസ കോൺസിൻ മിഷിഗൺ ഒഹായോ പെൻസിൽ വാനിയ ട്രമ്പിനു അട്ടിമറി വിജയം ലഭിക്കുമെന്നാണ് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ട്രമ്പും ഹില്ലരിയും ഒപ്പത്തിനൊപ്പമാണ് എന്നു തോന്നുമെങ്കിലും തിരഞ്ഞെടുപ്പു അടുക്കും തോറും ട്രമ്പിന്റെ ജനസമ്മതി വർധിക്കുമെന്നു സർവേകളിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു.
റിപബ്ലിക്കൻ പാർട്ടിയിൽ ഗവർണർമാർ, തഴക്കവും പഴക്കവും ഉള്ള രാഷ്ട്രീയ നേതാക്കൾ തുടങ്ങി നിരവധി പേർ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി രംഗത്തെത്തിയപ്പോൾ ട്രമ്പിനു നറുക്കു വീഴുമെന്നു പ്രതീക്ഷിച്ചവർ ചുരുക്കമായിരുന്നു. രാഷ്ട്രീയ പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത വ്യവസായ പ്രമുഖനായ ട്രമ്പ് റിപബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് സ്ഥാനാർഥിത്വം ഉറപ്പാക്കിയത്.
യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ വിട്ടു പോകുകയില്ല എന്ന് സ്വപ്‌നം കാണുന്നവരെയും പ്രവചിച്ചവരെയും അത്ഭുതപ്പെടുത്തി. വോട്ടർമാർ തിരുമാനമെടുത്തതിനു സമാനമായി ഒരു അത്ഭുതമായിരിക്കും ട്രമ്പ് അമേരിക്കൻ പ്രസിഡന്റായാൽ സംഭവിക്കുക.
കുടിയേറ്റ നിയമത്തിൽ കർശന നിയന്ത്രണം വേണമെന്നാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ പിൻതുണ ട്രമ്പിനു ലഭിക്കുമെന്നു ഉറപ്പാണ്. തൊഴിലില്ലായ്മ രൂക്ഷമായ അമേരിക്കയിലെ തൊഴിൽ രഹിതർക്കു തൊഴിൽ ലഭിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നതിന്റെ പ്രത്യക്ഷ തെളിവാണ് അമേരിക്കയിൽ നിന്നും വിദേശങ്ങളിലേയ്ക്കു പറിച്ചു നട്ട തൊഴിൽ മേഖലയെ തിരികെ കൊണ്ടുവരുമെന്നുള്ള ട്രമ്പിന്റെ പ്രഖ്യാപനം.
ലോക രാഷ്ട്രീങ്ങൾക്കു നേരെ പ്രത്യേകിച്ചു അമേരിക്കയ്‌ക്കെതിരെ ശക്തമായ ഭീകരഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ഫലപ്രദമായി പരാജയപ്പെടുത്തുന്നതിനു ട്രമ്പിന്റെ നേതൃത്വം അനിവാര്യമാണെന്ന തിരിച്ചറിവു ട്രമ്പിനു അനുകലമായ അടിയൊഴുക്കുകൾ ശക്തിപ്പെടുത്തുന്നതിനു ഇടയാക്കിയിട്ടുണ്ട്.
പൊതുതിരഞ്ഞെടുപ്പു അടുക്കുംതോറും ട്രമ്പിന്റെ സമീപത്തിൽ കാതലായ മാറ്റം സംഭവിക്കുമെന്നും റിപബ്ലിക്കൻ പാർട്ടി ഒറ്റക്കെട്ടായി ഹില്ലരിയെ പരാജയപ്പെടുത്താൻ ട്രമ്പിനു പുറകിൽ അണിനിരക്കും. ഇതു തന്നെയാണ് ട്രമ്പിന്റെ വിജയം സുനിശ്ചിതമാക്കുന്നത്.
ഇതുവരെ ഹില്ലരി ക്യാമ്പിൽ ഉണ്ടായിരുന്ന അമിത വിശ്വാസത്തിനു മങ്ങൽ ഏറ്റു തുടങ്ങിയിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി സ്ഥാനം ഒഴിവായിയെങ്കിലും ഒഴിയാതെ പിൻതുടരുന്ന ഇ-മെയിൽ വിവാദം ഹില്ലരിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. എട്ടു വർഷം വൈറ്റ് ഹൗസിൽ പ്രഥമവനിതയായി കഴിഞ്ഞ ഹില്ലരിക്കു വീണ്ടും വൈറ്റ് ഹൗസിൽ പ്രസിഡന്റായി കഴിയണമെന്നു അതിമോഹത്തെ എതിർക്കുന്നവരുടെ വോട്ടു കൂടി ട്രമ്പിനു അടുത്ത അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് തന്നെയാണെങ്കിൽ രണ്ടു പക്ഷമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top