കേരളത്തിൽ മാത്രമല്ല, അമേരിക്കയിലുമുണ്ട് തെരുവുനായ; നായ ശല്യം നിയന്ത്രിക്കാൻ സിറ്റി കൗൺസിൽ നടപടികൾ സ്വീകരിച്ചു

പി.പി ചെറിയാൻ

ഡാള്ളസ്: ഡാള്ളസിലും പരിസരങ്ങളിലും വർധിച്ചു വരുന്ന തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനു ക്രിയാത്മക നടപടികളുമായി സിറ്റി കൗൺസിൽ. കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതും നായ്ക്കളെ കൊല്ലണോ എന്ന ചർച്ച സജീവമാകുന്നതിനും ഇടയിലാണ് ഇപ്പോൾ അമേരിക്കയിൽ നിന്നും തെരുവുനായ വാർത്ത എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

dog-
ആഗസ്റ്റ് 30 നു ഡാള്ളസ് സിറ്റി ഹോളിൽ രണ്ടര മണിക്കൂർ നീണ്ടു നിന്ന യോഗത്തിനു ശേഷം കൗൺസിൽ ഐക്യകണ്‌ഠേനയാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനു ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് മുന്നോട്ടു വച്ച നിർദേശങ്ങൾ ഭേഗഗതി കൂടാതെ അംഗീകരിച്ചത്.
സൗത്ത് ഡാള്ളസിലെ 5 വയസുള്ള മധ്യവസയ്കയെ നായ്ക്കൾ ചേർന്നു ആക്രമിച്ചതിനെ തുടർന്നു നൂറിലേറെ മുറിവേറ്റ് ഇവർ കൊല്ലപ്പെട്ട സഭവത്തെ തുടർന്നാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ അംഗങ്ങളെ നിർബന്ധിതരാക്കിയത്. സിറ്റിമേയർ മൈക്ക് റോളിങ്‌സ് ആണ് തെരുവുപട്ടികളിൽ നിന്നും നേരിടുന്ന ഭീക്ഷണിയെക്കുറിച്ചു കൗൺസിൽ യോഗത്തിൽ വിശദീകരിച്ചത്. ഡാള്ളസ് സിറ്രിയിൽ 350,000 പട്ടികളാണ് ഉള്ളതെന്നും ഇതിൽ 8700 നായ്ക്കൾ തെരുവുകളിൽ അലയുകയാണെന്നും മേയർ പറഞ്ഞു.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികൾക്കും നായ്ക്കൾക്കും വന്ധ്യംകരണ ശസ്ത്രക്രിയ നിർബന്ധമാക്കണമെന്ന നിർദേശം നടപ്പാക്കുന്നതിനു 21 മില്യൺ ഡോളർ ചിലവു വരുമെന്നും കണക്കാക്കിയിരുന്നു. എന്നാൽ, നിലവിലുള്ള ബഡ്ജറ്റ് പ്രതിഷേധം 1.1 മില്യൺ ഡോളറാണ് നികുതി ദായകരുടെ പണം ഉപയോഗിക്കാതെ പൊതുജനങ്ങളിൽ നിന്നും ചോദിക്കുന്ന സംഭാവനകളാണ് ഇതിനെ ഉപയോഗിക്കുവാൻ പദ്ധതി തയ്യാറാക്കുന്നത്. 7.5 മില്യൺ ഡോളർ പ്രതി വർഷം ചിലവ് പ്രതീക്ഷിക്കുന്നു. മുപ്പതു ദിവസത്തിനകം നിർദേശങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനു കൗൺസിൽ സിറ്റി മാനേജർ ഗോൺസാലോസിനെ ചുമതലപ്പെടുത്തി.

Top