പി.പി ചെറിയാൻ
വാഷിംങ്ടൺ ഡിസി: അടിമത്വത്തിനെതിരെ ധീരമായി പോരാടിയ ഹാരിയറ്റ് ട്രമ്പ്മാന്റെ ചിത്രം 20 ഡോളർ ബില്ലിന്റെ മുഖചിത്രമായി അംഗീകരിച്ചുവെന്നു യുഎസ് ട്രഷറി ഡിപ്പാർട്ടമെന്റ് ഏപ്രിൽ 20 നു പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റിൽ പറയുന്നു.
ഹാരിയറ്റ് ട്രമ്പ്മാന്റെ ചിത്രം ഡോളർ ബില്ലിൽ ആലേഖനം ചെയ്യുന്നതിലൂടെ ആഫ്രിക്കൻ അമേരിക്കൻ വംശജർക്കുന്ന അദ്യ അംഗീകാരവും ഡോളർ ചരിത്രത്തിൽ ഒറു വനിതയുടെ ചിത്രം സ്ഥാനം പിടിക്കുന്ന ചരിത്ര മുഹൂർത്തവും ആയിരിക്കുമെന്നു ട്രഷറി സെക്രട്ടറി ജേക്കബ് ല്യൂ പറഞ്ഞു.
20 ഡോളർ ബില്ലിൽ നിലവിലിരിക്കുന്ന പ്രസിഡന്റ് ആൻഡ്രൂ ജാൽസന്റെ ചിത്രത്തിനു വൈറ്റ് ഹൗസ് ചിത്രത്തോടൊപ്പം മറുപുറത്തു സ്ഥാനം പിടിക്കും. ഒരു അടിമയായി ജനിക്കുകയും നൂറുകണക്കിനു അടിമകളെ അണ്ടർ ഗ്രൗണ്ട് റയിൽ റോഡിലൂടെ രക്ഷപെടുന്നതിനു അവസരം ഒരുക്കി കൊടുക്കുകയും ചെയ്ത ഹാരിയറ്റ് ട്രമ്പ്മാന്റ് ചിത്രത്തിനു അർഹമായ സ്ഥാനം നൽകണമെന്ന പൊതുജനത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ട്രഷറി ഡിപ്പാർട്ടമെന്റ് തീരുമാനം എടുത്തത്.
അഞ്ച് പത്തു ഡോളർ ബില്ലുകളിലും വ്യത്യാസങ്ങൾ ഉണ്ടാകുമെന്നു സെക്രട്ടറി ജേക്കബ് പറഞ്ഞു.