പി.പി ചെറിയാൻ
ബോസ്റ്റൺ: റെഡ് സോക്‌സ് ഗെയിം ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അമേരിക്കൻ സുന്ദരിയും അമേരിക്കൻ ഐഡൽ ഫൈനലിസ്റ്റുമായ സോണിക വെയ്ഡ് ദേശീയ ഗാനം ആലപിക്കും.
ജൂലായ് മൂന്നിനു ബോസ്റ്റൺ ഫെൻവെ പാർക്കിൽ ആരംഭിക്കുന്ന ഡൈ സ്റ്റോക്ക് ഗെയിം ഉദ്ഘാടന ചടങ്ങിൽ ആലപിക്കുവാൻ അവസരം ലഭിക്കുന്ന ആടി ഇന്ത്യൻ – അമേരിക്കൻ വംശജയാണ് മസാച്യുസൈറ്റ് മാത്താസ് വൈൻയാർഡിൽ നിന്നുള്ള ഇരുപത്തിയൊന്നുകാരിയാണ് സോണിക.
അമേരിക്കൻ ഐഡൽ മത്സരത്തിൽ അവസാന അഞ്ചംഗ ഫൈനൽ ടീമിൽ പ്രവേശനം ലഭിച്ചുവെങ്കിലും ഓഡിയന്റിന്റെ ആവശ്യമായ വോട്ട് നേടാൻ കഴിയാതിരുന്നതാണ് സോണികയുടെ അമേരിക്കൻ ഐഡൽ മോഹം പൂവണിയാതിരുന്നത്.
മേജർ ലീഗ് ബേസ്‌ബോൾ ടീമുകളിൽ പ്രമുഖ ടീമാണ് റെഡ് ഓക്‌സ് ബോസ്റ്റൺ ആസ്ഥാനമായി 1901 സ്ഥാപിതമായ ടീം എടുത്തുവെന്നു വേൾഡ് സീരിസ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.