അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തനവും, മാധ്യമ കൂട്ടായ്മയും ഒരവലോകനം…നമസ്കാരം അമേരിക്കയിൽ

മുണ്ടയാട്

അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തനവും, മാധ്യമ കൂട്ടായ്മയും ഒരവലോകനം…നമസ്കാരം അമേരിക്കയിൽ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ജനാധിപത്യ പ്രക്രിയയുടെ നാലാം ശാഖ എന്ന് പറയുന്ന മാധ്യമ പ്രവർത്തനം ആനുകാലിക സംഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക മാത്രമല്ല, ഭരണാധികാരികളെ ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കുവാനും സ്വാധീനിക്കുവാൻ വളരെ ശേഷിയുണ്ട്.

പിറന്ന മണ്ണിനെയും വളർന്ന  നാടിനെയും വിട്ടു പ്രവാസ ജീവിതത്തിൽ മുഴുകിയിരിക്കുന്ന മലയാളികൾക്ക് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് വന്ന മാധ്യമ പ്രവർത്തകർക്ക് അമേരിക്കയിൽ മാധ്യമ പ്രവർത്തനം ഭാഷയോടുള്ള ഒരു ആവേശം കൂടിയാണ് .  വാർത്തകൾ എത്തിക്കുക മാത്രമല്ല ഭാഷയെയും സംസ്കാരത്തെയും മാധ്യമത്തിലൂടെ നില നിർത്തുക എന്നാ ദൗത്യം കൂടിയുണ്ട്.

അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തനത്തിന്റെ ഒരു അവലോകനവും അതോടൊപ്പം മാധ്യമ പ്രവര്ത്തനങ്ങളെ സ്വയം ഒരു വിമർശന ബുദ്ധിയോടു കൂടി തന്നെ നോക്കുകയാണ് പ്രവാസി ചാനൽ നമസ്കാരം അമേരിക്കയിലൂടെ ഈ ആഴ്ച.

മാധ്യമ പ്രവര്ത്തകരുടെ പ്രോഫെഷനാലിസം, അർപ്പണം, കൂട്ടായ്മ ഇതെല്ലാം നമസ്കാരം അമേരിക്കയുടെ സീനിയർ ആങ്കർ ജോസ് എബ്രഹാം വളരെ കാര്യമായി സഹപ്രവർത്തകരുമായി ചർച്ച  ചെയ്യുന്നു.

ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡന്റും, കൈരളി ടി വി യുടെ അമേരിക്കയിലെ പ്രതിനിധിയും, ഐ പി സി എൻ എ യുടെ നാഷണൽ സെക്രട്ടറിയും, ആഴ്ചവട്ടം പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ജോർജ് കാക്കനാട്ടും, ന്യൂ യോർക്ക്‌ ചാപ്റ്റർ പ്രസിഡന്റും ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിന്റെ അമേരിക്കയിലെ ചീഫ് കറസ്പോണ്ടന്റുമായ ഡോക്ടർ കൃഷ്ണ കിഷോർ എന്നിവർ ഈ ചർച്ചയിൽ പങ്കെടുത്തു.

മാർച്ച്‌ 19 നു രാവിലെ 11 മണിക്കും, മാർച്ച്‌ 21, 22, 23, 24 തീയതികളിൽ വൈകുന്നേരം 8.30 നും നമസ്കാരം അമേരിക്ക സംപ്രേക്ഷണം നടത്തുന്നതാണ്.  ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക്‌ www.pravasichannel.com വഴിയായി കാണാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ചാനൽ 1-908-345-5983 എന്നാ നമ്പരിൽ വിളിക്കുക.

Top