ക്രൈം റിപ്പോര്‍ട്ടര്‍
കോട്ടയം: അമേരിക്കന്‍ മലയാളിയുടെ ഉമടസ്ഥതയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചു അനാശാസ്യ പ്രവര്‍ത്തനം നടത്തിയ ലോഡ്ജ് ഉടമ അടക്കം 11 പേരെ ഏറ്റുമാനൂര്‍ പൊലീസ് അറ്സ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കാരിത്താസ് സ്വദേശി തോമസ് സെബാസ്റ്റിയന്റെ ഫഌറ്റിലാണ് എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. ഇടക്കാലത്തുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനും, അമേരിക്കയിലേയ്ക്കു മടങ്ങുന്നതിനുമുള്ള പണം കണ്ടെത്തുന്നതിനായാണ് വാണിഭ സംഘം തുടങ്ങിയതെന്നും പ്രതി പൊലീസിനോടു സമ്മതിച്ചു. ഒരു മണിക്കൂറിനു 5000 രൂപ വീതമാണ് ഇടപാടുകാരില്‍ നിന്നും തോമസ് ഈടാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
എംസി റോഡരികില്‍ തെള്ളകം കാരിത്താസ് ആശുപത്രിക്കു സമീപത്തെ തോമസിന്റെ ലോഡ്ജ് കേന്ദ്രീകരിച്ചു അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമാനൂര്‍ സിഐ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. ലോഡ്ജിലെ പതിനഞ്ചു മുറികളില്‍ പത്തിലും അര്‍ധനഗ്നരായ സ്ത്രീകളും പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നു ഈ ലോഡ്ജിനു പിന്നിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ലോജ്ഡ് ഉടമ തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മണിക്കൂര്‍ മാത്രമാണ് ഇവിടെ ഇയാള്‍ ഇടപാടുകാരനു അനുവദിച്ചിരുന്നത്. ഇടപാടുകാരില്‍ നിന്നു മണിക്കൂറിനു 5000 രൂപ മുതലാണ് ഈടാക്കിയിരുന്നത്. ഇടപാടുകാരെന്ന വ്യാജേനെ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയുടെ ഷോഡോ പൊലീസ് സംഘം ഇയാളെ ബന്ധപ്പെട്ടിരുന്നു. സീരിയല്‍ നടിമാര്‍ അടക്കമുള്ഌവര്‍ തന്റെ പക്കലുണ്ടെന്നും, ഇവര്‍ക്കു റേറ്റ് കുടുതലാണെന്നുമാണ് തോമസ് പൊലീസിനോടു പറഞ്ഞത്.
ഇതേ തുടര്‍ന്ന് ഇന്നലെ തന്നെ റെയ്ഡ് നടത്തുന്നതിനു പൊലീസ് സംഘം തീരുമാനിക്കുകയായിരുന്നു. കോട്ടയം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, സ്വദേശികളായ പെണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു. മുന്‍പ് കോട്ടയം നഗരതതില്‍ നിന്നും അനാശാസ്യ പ്രവര്‍ത്തനത്തിനു പിടിയിലായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ അനാശാസ്യ കേന്ദ്രത്തിലേയ്ക്കു പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, ഇന്നലെ ഇവിടെ നിന്നും ഇവരെ കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കായി ജ്ില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.