അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌: മത്സര രംഗത്തു നിന്നും ടെക്‌സസ്‌ മുന്‍ ഗവര്‍ണര്‍ റിക്‌പെറി പിന്‍മാറി

സെന്റ്‌ലൂയീസ്‌: 2016 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രാഥമിക റൌണ്ട്‌ മത്സരത്തില്‍ നിന്നും ടെക്‌സസ്‌ മുന്‍ ഗവര്‍ണര്‍ റിക്‌ പെറി പിന്‍മാറി. സെന്റ്‌ ലൂയിസില്‍ തിങ്ങിനിറഞ്ഞ സദസിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്‌ അദ്ദേഹം ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്‌. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനായി മത്സര രംഗത്തുള്ളവരില്‍ ഏറ്റവും ആദ്യം പിന്‍മാറുന്ന വ്യക്തിയാണ്‌ റിക്‌ പെറി. ഏറ്റവും കൂടുതല്‍ കാലം ടെക്‌സസ്‌ ഗവര്‍ണറായും അദ്ദേഹം സേവനം അനുഷ്‌ടിച്ചിട്ടുണ്ട്‌.
തിരഞ്ഞെടുപ്പു ഫണ്ട്‌ ശേഖരണത്തില്‍ വന്ന പരാജയത്തെ തുടര്‍ന്നാണ്‌ അദ്ദേഹം തിരഞ്ഞെടുപ്പു രംഗത്തു നിന്നു പി•ാറാന്‍ ഇപ്പോള്‍ സന്നദ്ധത അറിയിച്ചതെന്നാണ്‌ ലഭിക്കുന്ന സൂചനകള്‍. പതിനേഴ്‌ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിമാരില്‍ ഏറ്റവും കൂടുതല്‍ പിന്‍തുണ ലഭിക്കുന്നത്‌ ഡൊണാള്‍ഡ്‌ ട്രംബിനാണ്‌. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ പ്രചാരണം നടത്തുന്നതിനിടെ റിക്‌പെറി നടത്തിയ പിന്‍മാറ്റ പ്രഖ്യാപനം രാഷ്‌ട്രീയ നിരീക്ഷകരെ എല്ലാം ഇപ്പോള്‍ ഞെട്ടിച്ചിട്ടുണ്ട്‌. 2012 ലും ഇദ്ദേഹം പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ സജീവമായി മത്സര രംഗത്തുണ്ടായിരുന്നു.

Top