പി.പി ചെറിയാൻ
ഫ്രിമോന്റ (കാലിഫോർണിയ): യുഎസ് കെമിസ്ട്രി ഒളിമ്പ്യാർഡിന്റെ 20 അംഗ ഫൈനൽ ടീമിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളും ഇരട്ട സഹോദരിമാരുമായ അനുഷ്‌ക വാലിയ അബലി വാലിയ എന്നിവരെ അമേരിക്കൻ കെമിസ്ട്രി സൊസൈറ്റി തിരഞ്ഞെടുത്തു.
യുഎസ് ടീമിൽ അഞ്ചലി ആദ്യമായാണ് ഫൈനലിൽ എത്തുന്നത്. സഹോദരി അനുഷ്‌ക വാലിയ 2015 ൽ നടന്ന മത്സരത്തിൽ ടോപ് സ്‌കോററായ 20 വിദ്യാർഥികളിൽ ഉൾപ്പെട്ടിരുന്നു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങലിൽ നിന്നും 16,000 വിദ്യാർഥിളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇവരിൽ നിന്നും 20 പേർ ഫൈനലിൽ എത്തിയിരുന്നു.
ഇന്ത്യൻ നാഷണൽ കെമിസ്ട്രി ഒളിംപ്യാർഡിൽ 20 രാജ്യങ്ങളിൽ നിന്നുള്ള ഫൈനലിസ്റ്റുകളാണ് പങ്കെടുക്കുക. ജൂലായ് 28 മുതൽ ആഗസ്റ്റ് ഒന്നു വരെയാണ് ഫൈനൽ മത്സരങ്ങൾ. കാലിഫോർണിയ ഫ്രീമോണിൽ നിന്നു വരുന്ന അനുഷ്‌ക – അഞ്ജലി സഹോദരിമാർ.