അമേരിക്കന്‍ മലയാളി ജോയ് ജോണിനെ കൊന്നതു മകന്‍ ഷെറിനല്ലെന്നു വാദിച്ച് അമ്മ; പിന്നില്‍ വന്‍ സംഘമെന്ന് ആരോപണം

ഡി.ഐ.എച്ച് ന്യുസ്

ചെങ്ങന്നൂര്‍:അമേരിക്കന്‍ മലയാളിയെ വെടിവച്ചു കൊന്നു പെട്രോളൊഴിച്ചു കത്തിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിയുടെ അമ്മ .ജോയ് ജോണിനെ കൊന്ന് കത്തിക്കുകയും കഷണങ്ങളാക്കി പലയിടത്തായി അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ മകന്‍ ഷെറിന് പങ്കില്ലെന്ന വാദവുമായി ഷെറിന്റെ അമ്മ. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഷെറിന്റെ അമ്മ മകന്‍ നിരപരാധിയാണെന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹൈക്കോടതി വക്കീലായ ഹരിദാസ് മുഖേന മകന്‍ നിരപരാധിയാണെന്ന് കാണിച്ച് വക്കാലത്ത് ഫയല്‍ ചെയ്യുകയായിരുന്നു. വക്കാലത്ത് സമര്‍പ്പിച്ച ഹരിദാസ് പക്ഷേ കോടതിയില്‍ ഇന്ന് ഹാജരായിരുന്നില്ല. ഹരിദാസിന് പകരം ഹാജരായത് ബാബു എന്ന അഭിഭാഷകനായിരുന്നു.എന്നാല്‍ വക്കാലത്ത് സമര്‍പ്പിച്ച് വക്കീല്‍ അഭിഭാഷകന്‍ എന്തുകൊണ്ടാണ് ഹാജരാകാത്തത് എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു. അയാള്‍ ഹാജരാകണമെന്നും പറയുകയായിരുന്നു.കേസ് ജില്ലാ കോടതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടതാണെന്നും ഇനിയും പുനരന്വേഷണം പ്രഖ്യാപിക്കാനാകില്ലെന്നും അറിയിച്ചു. കോടതി കേസ് പരിഗണിക്കാനായി ജില്ലാ കോടതിക്ക് കൈമാറി.
തുടര്‍ന്നാണ് പ്രതിയുടെ അമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചത്. മകന്‍ നിരപരാധിയാണെന്നും ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നും തുടങ്ങി ഒരു മണിക്കൂറോളം വാദങ്ങള്‍ നിരത്തിയാണ് അമ്മ മറുപടി നല്‍കിയത്. എന്നാല്‍ കോടതിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്തതിനാല്‍ ഉച്ചക്ക് ശേഷം പറയു എന്ന നിര്‍ദ്ദേശമാണ് കോടതി നല്‍കിയത്. തന്റെ മകന്‍ നിരപരാധിയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും അമ്മ കോടതിയില്‍ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നു കൊണ്ടു വരുന്ന വഴി ഒരു സംഘം തന്നെ വണ്ടി തടഞ്ഞ് നിര്‍ത്തിയ ശേഷം മര്‍ദ്ദിച്ചുവെന്നും മൊഴി നല്‍കി. ഇത് എഴുതി നല്‍കാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. പ്രതിക്കെതിരായ കുറ്റപത്രം 88 ദിവസങ്ങള്‍ കൊണ്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 900 പേജ് കുറ്റപത്രമാണ് അന്ന് സമര്‍പ്പിച്ചത്. എന്നാല്‍ പ്രതിഭാഗത്തിന് കൈമാറിയത് 15 പേജ് മാത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ മെയ് 25ന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഇതില്‍ 88-ാം ദിവസമാണ് പൊലീസ് കുറ്റപത്രം നല്‍കുന്നത്. നിരവധി ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രം പ്രകാരം കൊലപാതകം, തെളിവു നശിപ്പിക്കല്‍, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിട്ടുള്ളത്.

Also Read :സെക്‌സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും!

മെയ് 25ന് ആഡംബരക്കാര്‍ തിരുവനന്തപുരത്ത് സര്‍വീസിനായി കൊണ്ടുപോയ ശേഷം മടങ്ങി വരവെ ജോയിയും മകന്‍ ഷെറിനും സ്വത്ത് സംബന്ധിച്ച് തര്‍ക്കം നടക്കുകയും മുളക്കുഴ കൂരിക്കടവ് പാലത്തിന് സമീപം വച്ച് കൈവശം സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവയ്ക്കുകയുമായിരുന്നുവെന്നാണ് കേസ്

തുടര്‍ന്ന് മൃതദേഹം നഗരമധ്യത്തില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തില്‍ ബില്‍ഡിങ്സിന്റെ ഗോഡൗണില്‍ എത്തിച്ചു കത്തിച്ച ശേഷം വെട്ടിമുറച്ച് ശരീരഭാഗങ്ങള്‍ ചാക്കിലാക്കി കാറില്‍ പമ്പാനദിയിലും കോട്ടയം, ആലപ്പുഴ, പത്തംനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലും തള്ളിയെന്നാണ് കേസ്. ജോയ് ജോണിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മകന്‍ തന്നെയാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇടതുകാല്‍ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, കേസില്‍ ഷെറിന്‍ മാത്രമല്ല പ്രതിയെന്ന സംശയം നാട്ടുകാര്‍ക്കും ജോയി ജോണിന്റെ ബന്ധുക്കള്‍ക്കും ഇപ്പോഴുമുണ്ട്. ഷെറിന്‍ ഒറ്റയ്ക്കാവില്ല ഈ കൃത്യം നടത്തിയതെന്ന് ജോയിയുടെ ഭാര്യ മറിയാമ്മ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഒ്റ്റയ്ക്ക് ചെയ്യാന്‍ പറ്റുന്ന രീതിയിലല്ല കൊല നടത്തിയതും തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കത്തിക്കുകയും പലയിടത്തായി കൊണ്ടുതള്ളുകയും ചെയ്തതെന്നതുമാണ് അന്ന് മറിയാമ്മയ്ക്ക് സംശയമുണ്ടാക്കിയത്. മരിച്ച ജോണിന് ഒരു വിവാഹ പൂര്‍വ ബന്ധമുണ്ടായിരുന്നെന്നും ഷെറിനെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത് ഈ ബന്ധമായിരുന്നെന്നുമുള്ള സൂചനകളും ഇടയ്ക്ക് ഉയര്‍ന്നിരുന്നു. കോടികള്‍ വരുന്ന സ്വത്ത് വീതംവയ്ക്കേണ്ടിവരുമെന്ന ആശങ്കയും കൊലയ്ക്ക് പ്രേരണയായെന്ന വാദവും ഉയര്‍ന്നിരുന്നു.

Top