മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍

തിരുവനന്തപുരം: ഇന്ത്യയിലെ ഹെല്‍ത്ത്‌കെയര്‍ വ്യവസായത്തില്‍ മുന്‍നിരക്കാരും 128 വര്‍ഷത്തെ പാരമ്പര്യവുമുള്ള അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും കരാര്‍ ഒപ്പിട്ടു.

ബാക്ക്‌പെയിന്‍ റോള്‍ ഓണ്‍, ജോയിന്റ് മസില്‍ പെയിന്‍ സ്‌പ്രേ, പെയിന്‍പാച്ച് എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ അഡ്വാന്‍സ്ഡ് ബോഡി പെയിന്‍ മാനേജ്‌മെന്റ് ഉത്പന്നങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ഒളിമ്പിക് ചാമ്പ്യന്മാര്‍ പ്രമോട്ട് ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേദന സംഹാരികളില്‍ 1983 മുതല്‍ മുന്‍നിരക്കാരായ അമൃതാഞ്ജന്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ വേദനയെ മറികടക്കാന്‍ സഹായിക്കുന്നുണ്ട്. പുതിയ പങ്കാളിത്തത്തിലൂടെ കായിക താരങ്ങളുടെ വിജയഗാഥകള്‍ മാത്രമല്ല, നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളും വിവരിച്ചുകൊണ്ട് അമൃതാഞ്ജന്‍ തങ്ങളുടെ ബോഡി പെയിന്‍ മാനേജ്‌മെന്റ് ഉത്പന്നങ്ങളെ ഹൈലൈറ്റ് ചെയ്യും.


അമൃതാഞ്ജനുമായി അവരുടെ പെയ്ന്‍ മാനേജ്‌മെന്റ് ഉല്പന്നങ്ങളുടെ പോര്‍ട്ട്‌ഫോളിയോ പ്രൊമോട്ട്  ചെയ്യുന്നതിന് താന്‍ വളരെ ആവേശത്തിലാണെന്ന് മീരാഭായ് ചാനു പറഞ്ഞു. ഒരു കായികതാരമെന്ന നിലയില്‍ ശാരീരിക വേദന സഹിക്കണം, എന്നാല്‍ പ്രകടനം തുടരേണ്ടതുണ്ട്. വേദന മിക്കവാറും അസഹനീയമായ ദിവസങ്ങളില്‍, അമൃതാഞ്ജന്റെ പെയിന്‍ റിലീഫ്, പെയിന്‍ പാച്ച്, ബാക്ക് പെയിന്‍ റോള്‍ഓണ്‍ ഉല്പ്പന്നങ്ങള്‍ തന്റെ രക്ഷയ്‌ക്കെത്തി. തല്‍ക്ഷണവും നീണ്ടുനില്‍ക്കുന്നതുമായ ആശ്വാസം നല്‍കാന് 30 സെക്കന്‍ഡിനുള്ളില്‍ അമൃതാഞ്ജന്‍ സാധിക്കുന്നുണ്ട്, മീരാഭായ് ചാനു കൂട്ടിച്ചേര്‍ത്തു.

തീവ്രമായ പരിശീലന സെഷനു ശേഷമോ അല്ലെങ്കില്‍ മത്സരങ്ങള്‍ക്കിടയിലോ ഉണ്ടാകുന്ന വേദന വേഗത്തില്‍ മാറ്റി മികച്ച പ്രകടനം വീണ്ടെടുക്കുന്നതിന് അമൃതാഞ്ജന്റെ ജോയിന്റ് മസില്‍ സ്‌പ്രേ തന്നെ സഹായിക്കാറുണ്ടെന്ന് ഭജ്രംഗ് പൂനിയ പറഞ്ഞു. ഗുസ്തി പോലുള്ള പോരാട്ടത്തില്‍ കായികതാരങ്ങള്‍ക്ക്, മികച്ച പ്രകടനം പോലെ തന്നെ ശാരീരികക്ഷമത വീണ്ടെടുക്കലും പ്രധാനമാണ്. ഈ സ്‌പ്രേ വേദന ബാധിച്ച പേശികളില്‍ എത്തുകയും  ഉടനടി ആശ്വാസം നല്കുകയും ചെയ്യുന്നു, ഭജ്രംഗ് പൂനിയ കൂട്ടിച്ചേര്‍ത്തു.

Top