അന്നമ്മ ജോര്‍ജ് (84) ഫിലദല്‍ഫിയായില്‍ നിര്യാതയായി

ഫിലദല്‍ഫിയാ. പരേതനായ മുളവന പ്ലാവിലയില്‍ എം.ജോര്‍ജിന്റെ പത്‌നി അന്നമ്മ ജോര്‍ജ് (84) ഹണ്ടിങ്ടണ്‍ വാലിയിലുള്ള സണ്‍ഫ്‌ളവര്‍ വെയിലെ ഇളയപുത്രന്‍ ഷാജിമോന്‍ പി.ജോര്‍ജിന്റെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതയായി.

വ്യൂവിംഗ് സര്‍വ്വീസ് ജൂലൈ 25 തിങ്കളാഴ്ച വൈകുന്നേരം 6 മുതല്‍ ഫിലദല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ അഭി.തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പായുടെ പ്രധാന കാര്‍മ്മികത്വത്തിലും വികാരി റവ. വര്‍ഗീസ് എം.തോമസിന്റെ സഹ കാര്‍മ്മികത്വത്തിലും നടക്കും. തുടര്‍ന്ന ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുകയും ശവസംസ്കാരം അഭി. ഡോ.യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മുളവന പേരയം മാര്‍ത്തോമ്മാ പള്ളിയിലെ കുടുംബകല്‌ലറയില്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1983ല്‍ അമേരിക്കയിലേക്ക് കുടിയേറിയ പരേത മക്കളോടൊപ്പം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. മാത്യു പി.ജോര്‍ജ് (ജോയി), ശോശാമ്മ മാത്യു (ഗ്രേസി)മറിയാമ്മ രാജു (ബേബി), തോമസ് ജോര്‍ജ് (ബാബു), ഐസ്ക് പി ജോര്‍ജ് (ബോബന്‍) ഷാജി മോന്‍ പി.ജോര്‍ജ് എന്നിവര്‍ മക്കളും, ലീലാമ്മ മാത്യു, പി. പി മാത്യൂ, രാജു യോഹന്നാന്‍, ലില്‌ലി തോമസ് ജെയ്‌സി ഐസക്, ബിനു ഷാജിമോന്‍ എന്നിവര്‍ മരുമക്കളുമാണ്.

പരേതയുടെ വിയോഗത്തില്‍ മാര്‍ത്തോമ്മാ സഭയുടെ അമേരിക്കന്‍ ഭദ്രാസന എപ്പിസ്‌കോപ്പാ അഭി.ഡോ.ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസികോപ്പാ അനുശോചനം അറിയിച്ചു. ക്രിസ്‌തോസ് വികാരി റവ.വര്‍ഗീസ് എം തോമസ് ഇടവകയുടെ അനുശോചനവും അറിയിച്ചു. ഫിലദല്‍ഫിയായില്‍ കുടുംബാംഗങ്ങള്‍ ഇതൊരു അറിയിപ്പായി കരുതണമെന്ന് ബന്ധു ഷാജി മത്തായി ഫിലദല്‍ഫിയായില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഷാജി മോന്‍ പി.ജോര്‍ജ് 267-252-8978

Top