ദമ്മാം: എക്കാലവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ വിമർശിച്ചിരുന്നവർ പോലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ജനാധിപത്യ മതേതര സർക്കാർ അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞതിനാലാണെന്ന് പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ അനൂപ് വി ആർ അഭിപ്രായപ്പെട്ടു. ഒ ഐ സി സി യും കെ എം സി സി യും സംയുക്തമായി ദമ്മാമിൽ സംഘടിപ്പിച്ച യു ഡി എഫ് തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളിതുവരെ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ നിന്ന് ഈ തിരഞ്ഞെടുപ്പിനെ വ്യതിരിക്തമാക്കുന്നത് നമ്മുടെ രാജ്യം നേരിടുന്ന അതിഭയാകനമായ സാഹചര്യമാണ്. ആ സാഹചര്യം കേരളത്തിലെ സി പി എം മനസ്സിലാക്കാതെ പോകുന്നതിന് അവർ കനത്ത വില നൽകേണ്ടി വരും. രാഹുൽ ഗാന്ധിയുടെ വായനാട് സ്ഥാനാർത്ഥിത്വത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ പിണറായിയും നരേന്ദ്ര മോഡിയും മത്സരിക്കുകയാണെന്നും അനൂപ് വി ആർ കുറ്റപ്പെടുത്തി. കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പി.കെ. അബ്ദുൽ റഹീം അദ്ധ്യക്ഷത വഹിച്ച യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു.
ഐ ഒ സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, കബീർ കൊണ്ടോട്ടി, ചന്ദ്രമോഹൻ, ഇ.കെ.സലിം, റഫീഖ് കൂട്ടിലങ്ങാടി, ഡോ. സിന്ധു ബിനു, ആഷിഖ് തൊടിയൂർ, റാഫി അണ്ടത്തോട്, ഷഫീർ അച്ചു, അഡ്വ.ഇസ്മായിൽ, ബെന്നി ബെഞ്ചമിൻ, ഷണ്മുഖൻ, പ്രസാദ് രഘുനാഥ്, ശ്യാം പ്രകാശ്, വേണു തളിപ്പറമ്പ്, ബിനു പുരുഷോത്തമൻ, ഷെമീർ കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു. ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇ എം ഷാജി മോഹനൻ സ്വാഗതവും ജനറൽ സെക്രട്ടറി ഹമീദ് കണിച്ചാട്ടിൽ നന്ദിയും പറഞ്ഞു.