ഗാര്‍ഡയില്‍ ജോലിക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഒരു തസ്തികയിലേയ്ക്കു അപേക്ഷ അയച്ചത് 30 പേര്‍

ഡബ്ലിന്‍: ഗാര്‍ഡയില്‍ ജോലി ചെയ്യാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വിപ്ലവകരമായി വര്‍ധിക്കുന്നതായി റ്ിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വന്‍ കുറവാണ് വിവിധ തസ്തികളിലേയ്ക്കു അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഒരു പോസ്റ്റിലേയ്ക്കു ശരാശരി 35 ലേറെ അപേക്ഷകള്‍ വീതം ലഭിച്ചപ്പോള്‍ ഇത്തവണ ഈ അപേക്ഷകരുടെ എണ്ണം 28 നും 30 നും ഇടയിലാണ്.
ഇത്തവണ പ്രഖ്യാപിച്ച 600 തസ്തികകളിലേയ്ക്കായി 17,000 പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഗാര്‍ഡാ സിയോച്ചം പബ്ലിക്ക് അപ്പോയിന്റ്‌മെന്റ് സര്‍വീസ് നടത്തിയ അപേക്ഷയിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. അപേക്ഷിച്ച ആളുകളുടെ എണ്ണവും മറ്റു വിശദാംശങ്ങളും പബ്ലിക്ക് അപ്പോയിന്റ്‌മെന്റ് സര്‍വീസ് കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.
കഴിഞ്ഞ വര്‍ഷം ഗാര്‍ഡാ സിയോച്ചം പുറത്തു ക്ഷണിച്ച 550 വേക്കന്‍സിയിലേയ്ക്കു 23000 പേരാണ് അപേക്ഷ അയച്ചിരുന്നത്. റിക്രൂട്ട്‌മെന്റിനായി എത്തുന്ന ആളുകളുടെ എണ്ണം കുറയുന്നതിനെ ഗാര്‍ഡാ പക്ഷേ ആശ്ങ്കയോടെയാണ് സമീപിക്കുന്നത്. ഗാര്‍ഡാ റെപ്രസെന്റിറ്റീവ് അസോസിയേഷന്റെ അഭിപ്രായത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ഗാര്‍ഡയുടെ ശമ്പളത്തില്‍ പേ റിവിഷന്‍ ഉണ്ടാകാതിരിക്കുകയും, ശമ്പളം കട്ട് ചെയ്യ്ുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗാര്‍ഡായിലേയ്ക്കുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി വരുന്ന ബുധനാഴ്ചയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു ശേഷം പരീക്ഷാ നടപടികളും അഭിമുഖവും ആരോഗ്യ പരിശോധനയ്ക്കും ശേഷം അപ്പോയിന്റ്‌മെന്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും.

Top