അറബിയുവതി നിയമപേരാട്ടത്തിനൊടുവില്‍ വിദേശിയെ വിവാഹം കഴിച്ചു

ദുബായ്: യുഎഇയില്‍ അറബി യുവതി വിദേശിയായ കാമുകനെ നിയമപോരാട്ടത്തിനൊടുവില്‍ സ്വന്തമാക്കി. 30 കാരിയായ എമ്രാത്തി യുവതിയാണു കാമുകനെ സ്വന്തമാക്കാന്‍ നിയമനടപടി സ്വീകരിച്ചത്. വിവാഹത്തെ പിതാവ് എതിര്‍ത്തതോടെയാണ് പിതാവിനെതിരെ യുവതി കോടതിയെ സമീപിച്ചത്. കേസില്‍ യുവതിയ്ക്ക് അനുകൂലമായ വിധി ഉണ്ടായതോടെ യുവതി കാമുകനെ കല്യാണം കഴിച്ചു.

യുഎഇ ഉമ്മുല്‍ ഖൊയ്‌വാന്‍ സ്വദേശിനിയായ യുവതി വിവാഹത്തെ പിതാവ് എതിര്‍ത്തതിനെ തുടര്‍ന്ന് അച്ഛനെതിരെ കോടതിയെ സമീപിയ്ക്കുകയായിരുന്നു. കീഴ്‌ക്കോടതി ആദ്യം യുവതിയ്‌ക്കെതിരായാണു വിധി പുറപ്പെടുവിച്ചത്.തുടര്‍ന്ന് വിധിയ്‌ക്കെതിരെ യുവതി കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഇതോടെ അനുകൂല വിധി വരുകയും യുവതി പ്രവാസിയായ കാമുകനെ വിവാഹം കഴിച്ചത്. യുഎഇയിലെ പ്രശസ്തമായ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒപ്പം ജോലി ചെയ്യുന്ന വിദേശി യുവാവുമായാണു മുപ്പതുകാരിയായ യുവതി പ്രണയത്തിലായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top