ആറന്മുളയിൽ  അങ്കം വെട്ടാൻ ശ്രീ കുര്യൻ  പ്രക്കാനത്തിനു ഫൊക്കാനവിമൻസ് ഫോറത്തിന്റെ   പിന്തുണ.

ശ്രീകുമാർ ഉണ്ണിത്താൻ 
പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തിൽ  ആദ്യമായി കേരള രാഷ്ട്രീയത്തിൽ  തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി കേരള നിയമസഭാ തിരെഞ്ഞെടുപ്പിൽ  പൊരുതുവാനായി തയ്യാറെടുക്കുന്ന  നോർത്ത് അമേരിക്കൻ  മലയാളി പ്രവാസിയും ഫോക്കാന കാനഡ റീജിയൻ  വൈസ്പ്രസിടെന്റ്റുമായ  ശ്രീ കുര്യൻ  പ്രക്കാനത്തെ പിന്തുണക്കുവാൻ  നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വിമന്‍സ് ഫോറo  തിരുമാനിച്ചു.
അടുത്തു വരുന്ന കേരള നിയമ സഭാ തിരെഞ്ഞെടുപ്പിൽ  നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവർത്തകനുമായ ശ്രീ കുര്യൻ  പ്രക്കാനം പത്തനംതിട്ട ജില്ലയിൽ  ആറന്മുളയിൽ ആണ്   സ്വതന്ത്രനായി മതസരിക്കുന്നത് . ഇന്ത്യൻ  പ്രവാസി കോണ്‍ഗ്രസ്­ കമ്മറ്റി പ്രസിടന്റ്‌റ്, ഫൊക്കാനാ കാനഡ റീജിണൽ  പ്രസിഡന്റ്, കാനഡയിലെ ബ്രംടൻ മലയാളി സമാജം പ്രസിഡന്റ് എന്നീ നിലകളിൽ  പ്രവർത്തിക്കുന്ന കുര്യൻ  നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകൻ  ആണ്. പ്രവാസികളോടുള്ള സർക്കാരുകളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിക്ഷേധിച്ചാണ് പ്രവാസി മലയാളി മുന്നണി ഇത്തവണ മത്സര രംഗത്ത്­ ഇറങ്ങുന്നത്.
ഇതു കേരള രാഷ്ട്രീയത്തിൽ  പ്രവാസി മുന്നേറ്റത്തിന്റെ ഒരു തുടക്കമാണ് , ഈ മുന്നേറ്റത്തിൽ   എല്ലാ പ്രവാസികളും  അവരുടെ കുടുംബാഗങ്ങളും മുന്നണി പോരളികളാകാൻ  മുന്നോട്ടുവരണം . എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രവ്സികൾക്ക് അർഹിക്കുന്ന അംഗീകാരം നൽകാൻ  തയ്യാറാകണം. അതിനു ശ്രീ കുര്യൻ  പ്രക്കാനത്തിന്റെ സ്ഥാനര്തിത്വം ഇടയാകട്ടെ എന്നു ഫൊക്കാനയുടെ വിമൻസ് ഫോറത്തിന്റെ ഭാരവാഹികൾ  അഭ്യർഥിച്ചു.
അമേരിക്കൻ  സമൂഹത്തിലെ പ്രവാസി  മലയാളികൾക്ക് അവരുടെ  കഴിവിനനുസരിച്ചുള്ള ആദരവ് പലപ്പോഴും ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നത് ശ്രെമകരമായ കാര്യവുമാണ്.  കഴിവുള്ള ആളുകൾ  ഏതു കാലത്തായാലും അംഗീകരിക്കപ്പെടണം.അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോൾ  ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്.
രാഷ്രീയ പാർട്ടികൾക്ക് എതിരെ ഉള്ള മത്സരമല്ല മറിച്ചു പ്രവാസികളുടെ അവകാശങ്ങൾക്കായി ഉള്ള ധർമ്മ സമരമാണ്.ഇനിയും അമേരിക്കൻ  സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാൻ  വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ  ചെയർപേഴ്‌സൺ  ലീലാ മാരേട്ട്, രീജനൽ പ്രസിഡന്റ്‌മാരായ   ക്രിസ്റ്റി   ജെറൾട് , ലീല ജോസഫ്‌ , ഡോ. സുജ ജോസ് , ആനി മാത്യു, ലിബി ഇടുക്കുള,അന്ന  കോശി,ശോശാമ്മ അന്ട്രുസ്     എന്നിവർ അറിയിച്ചു.
Top