പി.പി ചെറിയാൻ
വെർമില്യൺ (സൗത്ത് ഡക്കോട്ട): ഇന്ത്യൻ അമേരിക്കൻ പ്രഫസർ ഡോ.അർച്ചന ചാറ്റർജിയെ അമേരിക്കൻ അസോസിയേഷൻ ഓഫ് മെഡിക്കൽ കോളജ് ഗ്രൂപ്പ് മെഡിസിൻ ആൻഡ് സയൻസ് സ്ത്രീ വിഭാഗം അധ്യക്ഷയായി നിയമിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഡക്കോട്ട സ്‌കൂൾ ഓഫ് മെഡിസിൻ ശിശുവിഭാഗം അധ്യക്ഷയായി ചുമതല വഹിച്ചു വരികയായിരുന്നു ഡോ.അർച്ചന.
പുന ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളജിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം കരസ്ഥമാക്കിയ ചാറ്റർജി യൂണിവേഴ്‌സിറ്റി ഓഫ് നബരസ്‌ക്കയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്.
ഇന്ത്യൻ വംശജയായ അർച്ചയ്ക്കു ലഭിച്ച അംഗീകാരം പ്രശംസനീയമാണെന്നു ഇന്ത്യൻ കമ്മ്യൂൺ നേതാക്കൾ അഭിപ്രായപ്പെട്ടു. ഗവേഷണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അർച്ചയ്ക്കു നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പുതിയ സ്ഥാന ലബ്ദിയിൽ ഡോ.അർച്ച സന്തുഷ്ടി പ്രകടിപ്പിച്ചു.