ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധങ്ങൾ കൂടുന്നു !സിനഗോഗുകളിലും പള്ളികളിലും പ്രധാനമന്ത്രിയുടെ വീടിന് ചുറ്റും സായുധ പട്രോളിംഗ്. ഇമ്മിഗ്രന്റ് വിരുദ്ധ പ്രതിക്ഷേധം കൂടുവാൻ സാധ്യത !

ഡബ്ലിൻ : അയർലണ്ടിൽ ഇമ്മിഗ്രന്റ് വിരുദ്ധ പ്രതിഷേധങ്ങൾ കൂട്ടുവാൻ സാധ്യത .കഴിഞ്ഞയാഴ്ച ഡബ്ലിനിൽ നടന്ന തെരുവ് അക്രമനത്തിന്റെ പച്ഛാത്തലത്തിൽ പ്രത്യേക സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ലിയോ വരാദ്ക്കറുടെ വീടിന് സുരക്ഷാ കൂട്ടി .സായുധ ഗാർഡ പ്രധാനമന്ത്രിയുടെ വീടിന് പുറത്ത് പട്രോളിംഗ് ആരംഭിച്ചു. ഇമ്മിഗ്രന്റിനെതിരായിട്ടുള്ള പ്രതിക്ഷേധവും ആക്രമണവും കൂട്ടുവാൻ സാധ്യ പോലീസും അധികാരികളും ഭയക്കുന്നുണ്ട്.

കലാപത്തിൽ പങ്കെടുത്ത ഗ്രുപ്പുകൾ പങ്കുവെച്ച വോയിസ് മെസേജുകൾ , സോഷ്യൽ മീഡിയ പ്രചാരങ്ങൾ പ്രവാസികൾക്ക് നേരെ ആക്രമണം നടത്താനുള്ള ആഹ്വാനം കൊടുക്കുന്നതായിരുന്നു .വിവിധ ഇമ്മിഗ്രന്റ് വിരുദ്ധ ഗ്രുപ്പുകൾ പ്രകോപനപരമായ ആഹ്വാനം ആയിരുന്നു പങ്കുവെച്ചത് .ഇമിഗ്രന്റിനെ കണ്ടാൽ ജസ്റ്റ് കൊന്നുകളയൂ ” എന്ന ആഹ്വാനം അധികാരികൾ വലിയ സീരിയസായിട്ടാണ് എടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിനിലെ പള്ളികൾ, അഭയാർത്ഥി താമസ കേന്ദ്രങ്ങൾ, ഇമിഗ്രേഷൻ പ്രൊട്ടക്ഷൻ ഓഫീസുകൾ (ഐ‌പി‌ഒ), സിനഗോഗുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സായുധരും നിരായുധരുമായ ഗാർഡ യൂണിറ്റുകൾ പട്രോളിംഗ് നടത്തുന്നുണ്ട് .മറ്റു സുരക്ഷാ ക്രമീകരങ്ങങ്ങളും ഗാർഡ എടുത്തിരിക്കുകയാണ് .ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധങ്ങളുടെയോ തീവ്ര വലതുപക്ഷ പ്രക്ഷോഭകരിൽ നിന്നുള്ള അക്രമത്തിന് സാധ്യതയുള്ള പ്രദേശങ്ങൾക്ക് അധിക ഗാർഡ സുരക്ഷ നൽകുന്നതിന് പോലീസ് പ്രവർത്തനം ആരംഭിച്ചു.

താവോയിസെച്ച് ലിയോ വരദ്കറുടെ വീട് പ്രത്യേകമായി നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഡിറ്റക്ടീവുകളോടും പ്രദേശത്ത് സംശയാസ്പദമായ പ്രവർത്തനമോ ഭീഷണിയോ ഉണ്ടാകാൻ സാധ്യതയില്ലെന്ന് സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അധിക സുരക്ഷാ ഒരുക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രധാനമന്ത്രി വരദ്കറിന് സുരക്ഷക്കായി ഒരു ഗാർഡ ഡ്രൈവർ ഉണ്ട് .കൂടാതെ സായുധധാരികളായ ഡിറ്റക്ടീവുകൾ 24 മണിക്കൂറും സംരക്ഷണം നൽകുന്നു , പ്രാദേശിക സായുധ യൂണിറ്റുകൾ സംശയാസ്പദമായ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു .

കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിയെക സുരക്ഷാ പ്രവർത്തനം ആരംഭിച്ചത് .ഡബ്ലിനിൽ കലാപം, നാശം, കൊള്ള എന്നിവയെത്തുടർന്ന് ഉണ്ടായ സുരക്ഷാ ഭീക്ഷണി മറികടക്കാൻ പ്രതിയെക സേന ആഴ്ചകളോളം തുടരുന്നതാണ് .

പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ മുമ്പും പ്രതിഷേധങ്ങൾ നടന്നിരുന്നു, എന്നാൽ കഴിഞ്ഞയാഴ്ച നഗരമധ്യത്തിൽ നടന്ന അക്രമത്തിന്റെ തോത് അർത്ഥമാക്കുന്നത് ഈ പ്രതിഷേധങ്ങൾ ഇനിയും കൂടുമെന്നാണ് .അതിനാൽ തന്ന ആക്രമത്തെ നിരീക്ഷിക്കാനും അടിച്ചമർത്തനും പോലീസ് ശ്രമിക്കുന്നത്.

കഴിഞ്ഞ ആഴ്‌ച കലാപത്തിനിടെ വരദ്കറുടെ വീട് ഉൾപ്പെട്ടവരുടെ ലക്ഷ്യമാണെന്ന സന്ദേശങ്ങൾ ഓൺലൈനിൽ പ്രചരിച്ചത് ഗാർഡയ്‌ക്കും അറിയാം. ഒരു പ്രമുഖ തീവ്ര വലതുപക്ഷ പ്രക്ഷോഭകൻ പ്രധാനമന്ത്രിയെ കൊന്നാൽ താൻ അതിനെ ന്യായീകരിക്കും എന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.സുരക്ഷാ വിഷയങ്ങളിൽ തങ്ങൾ അഭിപ്രായം പറയുന്നില്ലെന്ന് വരദ്കറുടെ വക്താവ് പറഞ്ഞു.

ഒരു വ്യക്തിയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങളിൽ തങ്ങൾ അഭിപ്രായം പറയുന്നില്ലെന്ന് ഗാർഡ പറഞ്ഞു . എന്നാൽ ന്യൂനപക്ഷ സമുദായങ്ങളുമായുള്ള ഇടപെടൽ തുടരുന്നതിന്റെ ഭാഗമായി ദേശീയവും അന്തർദേശീയവുമായ സ്വാധീനം ചെലുത്തിയ ഏതെങ്കിലും ഗ്രൂപ്പുകൾക്കോ ​​വ്യക്തികൾക്കോ പങ്ക് നിരീക്ഷിക്കുമെന്നും ഗാർഡ വക്താവ് പറഞ്ഞു.

ഓപ്പറേഷൻ സിറ്റിസണിന്റെ ഭാഗമായി, ഡബ്ലിൻ നഗരത്തിലുടനീളമുള്ള ഗാർഡ സാമൂഹിക വിരുദ്ധ പ്രവർത്തങ്ങൾ നടക്കുന്നിടത്തും കലാപം നടന്ന സ്ഥലങ്ങളിലും കാൽനടയായും സൈക്കിളിലും ഗാർഡ വാഹനങ്ങളിലും പട്രോളിംഗ് നടത്തുന്നത് തുടരുന്നുണ്ട് .

Top