കുവൈറ്റില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് ഏഴ് പ്രവാസി സ്ത്രീകള്‍ പിടിയില്‍; അസ്റ്റിലായ ഫിലിപ്പൈനികള്‍ക്ക് എയ്ഡ്‌സെന്ന് സംശയം

കുവൈറ്റ്: കുവൈറ്റിലെ ഹവല്ലിയില്‍ അനാശാസ്യത്തിലേര്‍പ്പെട്ട ഏഴു പ്രവാസി സ്ത്രീകള്‍ പോലീസ് പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്ത്രികള്‍ പിടിക്കപ്പെട്ടത്.

അറസ്റ്റിലായവരില്‍ ആറു പേര്‍ ഫിലിപ്പൈനികളും ഒരാള്‍ നേപ്പാളിയുമാണ്. സോഷ്യല്‍മീഡിയ വഴി ഫിലിപ്പൈന്‍ വനിതയുടെ നേതൃത്വത്തിലാണ് വേശ്യാലയം നടത്തി കൊണ്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, അറസ്റ്റിലായ യുവതികള്‍ എല്ലാവരും എയ്ഡ്‌സ് ബാധിതരെന്ന് സംശയമുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും എയ്ഡ്‌സ് ബാധിതരായ സ്ത്രീകളെ വേശ്യാവൃത്തിക്ക് കയറ്റി അയക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Top