എം.മുണ്ടയാട്
വളരെ ചെറുപ്പം. വലിയ കണ്ടുപിടുത്തം. വൈറ്റ്ഹൗസിന്റെ അംഗീകാരം നേടുക. ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക ക്ഷണിതാവായിരിക്കുക. അന്തര്‍ദേശീയ എക്‌സിബിഷനില്‍ രാഷ്ട്രീയസമ്മര്‍ദ്ദം ഒന്നും കൂടാതെ കേന്ദ്രമന്ത്രിയോടും, അമേരിക്കന്‍ ഉദ്യോഗസ്ഥരോടുമൊപ്പം പങ്കെടുക്കുക.
പറഞ്ഞുവരുന്നത് തിരുവനന്തപുരം സ്വദേശികളും സഹോദരരുമായ അരുണ്‍ ജോര്‍ജ്, അനൂപ് ജോര്‍ജ് എന്നിവരെപ്പറ്റിയാണ്. അനുപ് ജോര്‍ജ് തിരികെ നാട്ടിലേക്ക് പോയി. ന്യൂയോര്‍ക്കിലെത്തിയ അരുണ്‍ജോര്‍ജ് പ്രവാസി ചാനല്‍ സ്റ്റുഡിയോയിലെത്തി ജനപ്രിയ എഴുത്തുകാരനും നമസ്‌കാരം അമേരിക്കയുടെ ആങ്കറുമായ ജോര്‍ജ് തുമ്പയയിലിനോട് മനസ്സ് തുറക്കുന്നു. താന്‍ കടന്നു പോന്ന വഴികള്‍, കണ്ടുപിടിച്ച കാറ്റാടി യന്ത്രം, കൂട്ടിന് കൂടെ കൂടിയവര്‍, ഇനിയെങ്ങോട്ട്-എല്ലാം ജൂണ്‍ 24 വെള്ളിയാഴ്ച വൈകുന്നേരം 8 മണിയ്ക്കു പ്രവാസി ചാനലില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് 1 908 345 5983