കൊച്ചി:സംഗീതലോകത്ത് ഇതാ വളർന്നുവരുന്ന ഒരു കൊച്ചു മിടുക്കി-ആര്യനന്ദ .നമുക്ക് ഈ കൊച്ചുമിടുക്കിയെ നെഞ്ചോട് ചേർത്ത് പിന്തുണക്കാം .സംഗീതത്തിലൂടെ രോഗത്തേയോ രോഗാവസ്ഥയേയോ അതിജീവിക്കാന്‍ സാധിക്കും എന്നത് ശാസ്ത്രമാണ് .അതിനാൽ തന്നെ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും വളർന്നുവരുന്ന കലാകാരികൾ പിന്തുണക്കണം .അതുപോലെ തന്നെ ആര്യനന്ദയെയും .ആര്യനന്ദ വെറും പാട്ടുകാരി മാത്രമാകാൻ അല്ല ചിന്ത .സിനിമാ ലോകത്ത് എത്തണം .അഭിനയിക്കണം -എന്നാൽ മെഗാ സ്റ്റാർ മോഹൻലാലിനൊപ്പം -മോഹൻലാലിന്റെ മകളായി അഭിനയിക്കണം അതാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം .
കേവലം കര്‍ണപുടത്തിലെത്തി ആനന്ദത്തിന്റെ പരകോടിയില്‍ എത്തിക്കുന്ന ഒന്നുമാത്രമല്ല സംഗീതം. അറിയും തോറും ആഴവും പരപ്പുമുള്ളതാണത്. സ്വരങ്ങള്‍ക്ക് രാഗസ്വഭാവം നല്‍കി ഏറ്റക്കുറച്ചിലുകളോടെ ആലപിക്കുമ്പോള്‍ മനസ്സുകളെ അതെങ്ങനെയാണ് സ്വാധീനിക്കുന്നത്. ആരോ ഒരാള്‍ പാടുന്നതുകേട്ട് അതില്‍ ലയിക്കാന്‍ മാത്രം എന്തു ശക്തിയാണ് സംഗീതത്തിനുള്ളത്. ആ അന്വേഷണമാണ് സംഗീതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. അതു തുടങ്ങിയതാവട്ടെ ഇന്നോ ഇന്നലെയോ അല്ല. പുതുതലമുറ പൗരാണികമായ ആ ചിന്താധാരയെ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം.പുത്തൻ ലോകത്തേക്ക് കടക്കുന്ന ഈ കൊച്ചുമിടുക്കിയെ നമുക്കും പ്രോത്സാഹിപ്പിക്കാം .
സംഗീത ലോകത്ത് ആര്യനന്ദ എന്ന ഈ കൊച്ചുമിടുക്കി ഭാവിയിൽ മുതൽകൂട്ടാകാൻ നിങ്ങളുടെ പിന്തുണയും പ്രോൽസാഹനവും വേണം .ഈ കൊച്ചു പ്രായത്തിൽ തന്നെ ആര്യനന്ദ സംഗീതലോകത്ത് ശ്രദ്ധേയമായ ഗാനങ്ങൾ സംഭാവന ചെയ്തിട്ടുണ്ട് .നിരവധി ചാനലുകളിലും അന്യഭാഷയിലും കഴിവ് തെളിയിച്ച വളർന്നുവരുന്ന ഗായികയാണ് ആര്യനന്ദ.സംഗീതം വരദാനമായി ലഭിച്ചിരിക്കുന്ന ഈ കൊച്ചുമിടുക്കിയുടെ പാട്ടുകൾ നിരവധി ടിവി ചാനലുകളിലും ടിവി ഷോകളിലും ടെലികാസ്റ്റ് ചെയ്തിട്ടുണ്ട് .കഴിഞ്ഞ മാർച്ച് മാസത്തിൽ കൊച്ചിൻ ഹനീഫ അവാർഡ് ദാനത്തിൽ ആര്യനന്ദയുടെ ഗാനം ഏറെ പ്രശംസക്ക് പാത്രമായിരുന്നു
ആയുര്‍വേദ ഗ്രന്ഥങ്ങളായ ചരകസംഹിത, സുശ്രുത സംഹിത എന്നിവയിലൊക്കെ പരാമര്‍ശിക്കുന്ന ഒരു ചികിത്സാരീതിയാണ് ദൈവ വ്യപാശ്രയ ചികിത്സ. ഇതൊരു എനര്‍ജി ഹീലിങാണ്. കര്‍ണാടക സംഗീതത്തില്‍ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്ന ത്യാഗരാജ സ്വാമികള്‍, ശ്യാമശാസ്ത്രികള്‍, മുത്തുസ്വാമി ദീക്ഷിതര്‍ എന്നിവര്‍ സംഗീത ചികിത്സ ഫലപ്രദമായി പരീക്ഷിച്ചിട്ടുള്ളവരുമാണ്. സംഗീതത്തില്‍ ഓരോ രാഗത്തിനും ഓരോ പ്രത്യേകതകളാണ് പറയുന്നത്. മേഘമല്‍ഹാര്‍ രാഗം പാടി മഴപെയ്യിക്കുന്നതും നീലാംബരി കേട്ടാല്‍ കുഞ്ഞുറങ്ങുന്നതുമെല്ലാം ആ സവിശേഷതകൊണ്ടാണ്. അങ്ങനെ ബിലഹരി രാഗത്തിലുള്ള നാ ജീവ ധര എന്ന കീര്‍ത്തനാലാപനത്തിലൂടെ ത്യാഗരാജസ്വാമികള്‍, മരിച്ചുപോയൊരാളെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നതിനും കാലം സാക്ഷിയാണ്. നവഗ്രഹദോഷം മാറുന്നതിനായി മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച നവഗ്രഹ കൃതികളില്‍ ഓരോ ഗ്രഹത്തിന്റേയും ദോഷം മാറുന്നതിള്ള കീര്‍ത്തനങ്ങളാണുള്ളത്.അതിനാൽ തന്നെ സംഗീതത്തിൽ കഴിവുള്ളവരെ നമുക്ക് പിന്തുണക്കാം .ഈ വളർന്നുവരുന്ന ആര്യനന്ദയെന്ന കൊച്ചുമിടുക്കിയെയും .
സംഗീതം ആചാരാനുഷ്ഠാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങളുടെ കാര്യം എടുത്താല്‍ അവിടെ എപ്പോഴും നാദമയമാണ്. മണിനാദമായും ശംഖനാദമായും വാദ്യോപകരണങ്ങളുടെ നാദമായുമെല്ലാമൊരു പോസിറ്റീവ് എനര്‍ജിയാണ് ക്ഷേത്രത്തിനുചുറ്റും പ്രസരിക്കുക. കൂടാതെ താളവാദ്യങ്ങള്‍ക്ക് നാഡീവ്യൂഹ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാന്‍ സാധിക്കും. ശിശൂര്‍ വേത്തി, പശൂര്‍വേത്തി സംഗീതം ഫണീ: പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികള്‍ക്കും അനുഭവവേദ്യമാകുന്നതാണ് സംഗീതം. ശിശുക്കള്‍ മുതല്‍ മൃഗങ്ങള്‍ മുതല്‍ ഉരഗങ്ങള്‍ വരെ സംഗീതത്തില്‍ ലയിക്കുന്നുവെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.