അമേരിക്കയില്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ച 17 -കാരന് 16 മുതല്‍ 40 വര്‍ഷം വരെ തടവുശിക്ഷ. അക്രമിക്കപ്പെട്ട അധ്യാപികയുടെ വിദ്യാര്‍ത്ഥിയായിരുന്ന ജോനാഥന്‍ മാര്‍ട്ടിനെസ് ഗാര്‍ഷ്യ എന്ന 17 കാരനെയാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിദ്യാര്‍ത്ഥി അധ്യാപികയെ ക്രൂരമായി അക്രമിച്ചത്. പിന്നാലെ അധ്യാപിക ക്ലാസ്മുറിയില്‍ ബോധരഹിതായായി വീണു. 2022 ഏപ്രില്‍ ഏഴിന് തന്റെ അധ്യാപകയുമായി തന്റെ ഗ്രേഡുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയതാണ് വിദ്യാര്‍ത്ഥിയായ ഗാര്‍ഷ്യ. അതിനിടയില്‍ വിദ്യാര്‍ത്ഥി തന്നെ പിന്നില്‍ നിന്നും ശ്വാസം മുട്ടിച്ചു എന്നും ബുക്ക്‌കേസും മറ്റും തന്റെ ദേഹത്തേക്ക് മറിച്ചിട്ടു എന്നും ക്രൂരമായി അക്രമിച്ചു എന്നും അധ്യാപിക അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അധ്യാപിക ബോധരഹിതയായ ഉടനെ തന്നെ വിദ്യാര്‍ത്ഥി അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. സ്‌കൂളിലെ മറ്റൊരു ജീവനക്കാരനാണ് അധ്യാപികയെ ബോധരഹിതയായി കാണുന്നതും ഉടനെ തന്നെ അവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഹെല്‍പ് ലഭ്യമാക്കുകയും ചെയ്തത്.