അധ്യാപക സമരം ശക്തമാകുന്നു: അവധിക്കു ശേഷം കൂടുതൽ ശക്തമായ നടപടികളുണ്ടായേക്കുമെന്നു സൂചന

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ അധ്യാപകർക്കിടയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ശമ്പളത്തിലെ അപാകതകൾക്കെതിരെ ശക്തമായ നടപടികളുമായി അധ്യാപക സംഘടനകൾ രംഗത്ത്. രാജ്യത്ത് നടപ്പാക്കുന്ന നിയമങ്ങൾ അധ്യാപകർക്കിടയിൽ അസംതൃപ്തി വർധിക്കുന്നതായാണ് സൂചനകൾ.തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യവുമായി എ.എസ്.ടി.ഐയുടെ നേതൃത്വത്തിൽ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകർ നടത്തുന്ന സമരത്തെത്തുടർന്ന്, അവധിക്കു ശേഷം സ്‌കൂളുകളിലെ സ്ഥിതി മോശമാകുമെന്നു അധികൃതർ സൂചന നൽകുന്നു. വ്യാഴാഴ്ച നടന്ന ആദ്യ സമരത്തിൽ രാജ്യത്തെ 500ലേറെ സെക്കണ്ടറി സ്‌കൂളുകളാണ് അടച്ചിട്ടത്. സ്‌കൂളുകൾ അടച്ചിട്ടു വിദ്യാർഥികളുടെ സമരത്തിൽ പ്രധാനമന്ത്രി എൻഡ കെന്നി നിരാശ പ്രകടിപ്പിച്ചു.
ഇന്നലെ പാർലമെന്റിനു മുമ്പിൽ നടന്ന പ്രകടനത്തിൽ നൂറു കണക്കിന് അധ്യാപകർ പങ്കെടുത്തു.സമരം നടത്തിയ സ്‌കൂളുകളിലും പോസ്റ്ററുകൾ ഏന്തി അധ്യാപകർ പ്രകടനം നടത്തി.
തങ്ങളുടെ ക്ലേശം രക്ഷിതാക്കൾ മനസിലാക്കുന്നുണ്ടെന്ന് സമരനേതാക്കൾ പറഞ്ഞു.മണിക്കൂറുകൾ കഌസെടുത്തിട്ടും തുച്ഛമായ ശമ്പളമാണ് ഒരു വിഭാഗം അധ്യാപകർക്ക് ലഭിക്കുന്നത്.അവർ പുതിയതായി നിയമിക്കപ്പെട്ടതാണ് എന്നതാണ് കാരണം പറയുന്നത്.പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ടി ഡി മാർക്ക് കുറഞ്ഞ ശമ്പളമാണോ കൊടുക്കുന്നത് നേതാക്കൾ ചോദിച്ചു.
മിഡ് ടേം അവധിക്കു ശേഷവും അദ്ധ്യാപകർ സമരം തുടരുകയാമെങ്കിൽ സ്ഥിതി ഇനിയും മോശമാകും. 250,000ഓളം വിദ്യാർത്ഥികളാണ് ഇതോടെ പ്രതിസന്ധിയിലാകുക. 735 സ്‌കൂളുകളിൽ 507 എണ്ണവും കഴിഞ്ഞ ദിവസം സമരം കാരണം അടച്ചിട്ടിരുന്നു. നവംബർ 8, 16, 24, 29 തീയതികളിലും, ഡിസംബർ 6, 7 തീയതികളിലും സമരം നടത്താനാണ് അദ്ധ്യാപകരുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top