അധ്യാപക സമരം: രാജ്യത്തെ നൂറുകണക്കിനു സ്‌കൂളുകൾ അടുത്ത ദിവസം മുതൽ അടച്ചിടും

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ നൂറുകണക്കിനു സെക്കൻഡറി സ്‌കൂളുകൾ മിഡ് ടേം ബ്രേക്കിന്റെ ഭാഗമായി സ്‌കൂളുകൾ അടച്ചിടാനൊരുങ്ങുന്നു. എഎസ്ടിഐയുടെ നേതൃത്വത്തിൽ ശമ്പളത്തിൽ ഏകീകരണം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഇപ്പോൾ സ്‌കൂളുകൾ അടച്ചിടൽ ഭീഷണിയിൽ എത്തിച്ചേർന്നിരിക്കുന്നത്. സമരം പിൻവലിക്കുന്നത് സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പും അധ്യാപക സംഘടനകളും തമ്മിലുള്ള ചർച്ചകൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ മിഡ് ടേമിനു ശേഷം വീണ്ടും തർക്കങ്ങളും സമരവും തുടരാനുള്ള സാധ്യതകളും സർക്കാർ വൃത്തങ്ങൾ കാണുന്നു.
ശമ്പളത്തിലും, പുതുതായി ജോലിയ്ക്കു കയറുന്ന അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണ് എഎസ്ടിഐ അടക്കമുള്ള അധ്യാപക സംഘടനകൾ സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ അധ്യാപക സംഘടനകളുമായുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൂപ്പർവിഷൻ ഡ്യൂട്ടിയ്ക്കും, പുതുതായി ജോലിക്കെത്തിയ അധ്യാപകർക്കുമുള്ള ശമ്പളം വെട്ടിക്കുറയ്ക്കാണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top