ഗ്രീസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 36 പേർ മരിച്ചു.100 പേർക്ക് പരിക്കേറ്റു.രക്ഷാപ്രവർത്തനം തുടരുന്നു

ഇന്നലെ രാത്രി ഗ്രീസിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിക്കുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഗ്നിശമനസേന അറിയിച്ചു.

ഏഥൻസിൽ നിന്ന് വടക്കൻ നഗരമായ തെസ്സലോനിക്കിയിലേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി പാസഞ്ചർ ട്രെയിൻ മധ്യ ഗ്രീസിലെ ലാരിസ നഗരത്തിന് പുറത്ത് കാർഗോ ട്രെയിനുമായി അതിവേഗത്തിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് തെസ്സാലി മേഖലയുടെ ഗവർണർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ പതിറ്റാണ്ടുകൾക്കിടെ ഗ്രീസിലെ ഏറ്റവും വലിയ റെയിൽ അപകടത്തിന്റെ കാരണം വ്യക്തമല്ല.

മരിച്ച മിക്ക യാത്രക്കാരും “യുവാക്കളാണ് . ട്രെയിനിൽ നിരവധി വിദ്യാർത്ഥികൽ ഉണ്ടായിരുന്നു . നീണ്ട അവധിക്കാല വാരാന്ത്യത്തിന് ശേഷം തെസ്സലോനിക്കിയിലേക്ക് മടങ്ങിയിരുന്ന ട്രെയിൻ ആണ് അപകടത്തിൽ പെട്ടത് ആരോഗ്യമന്ത്രി താനോസ് പ്ലെവ്രിസ് പറഞ്ഞു

Top