
ഡബ്ലിന്‍: ഹെന്റ്രി കൊടുക്കാറ്റിനെ സൂക്ഷിക്കണമെന്ന റിപ്പോര്‍ട്ടും മു്ന്നറിയിപ്പുമായി സ്‌കോട്ട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. രണ്ടു രാജ്യങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും നാശ നഷ്ടങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍
തിങ്കളാഴ്ച്ച വൈകിട്ടോടെ ഐറിഷ് തീരം കടക്കുന്ന ഹെന്റി ചൊവ്വാഴ്ച്ച അയര്‍ലണ്ടില്‍ ശക്തമായ മഴയെത്തിക്കുവാനും കാരണമാവുമെന്ന് മെറ്റ് എറാന്‍ വൃത്തങ്ങള്‍ പറഞ്ഞു,കണക്ട്ടിലും അല്‍സ്റ്റര്‍ മേഖലയിലുമാവും ഹെന്റിയുടെ താണ്ഡവം. നാളെ രാവിലെ മുതല്‍ വൈകിട്ട് 9 വരെ യെല്ലോ അലെര്‍ട്ടും ചില കൌണ്ടികളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ മേഖലകളില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളും അധികൃതര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കാറ്റും മഴയും നാശം വിതച്ചാല്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ വീണ്ടും സുരക്ഷാ മുന്‍കരുതല്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.