എടിഎം മിഷ്യൻ റീഫിൽ ചെയ്യുന്നതിനിടെ ഗാർഡ് വെടിയേറ്റു മരിച്ചു

പി.പി ചെറിയാൻ

ഹൂസ്റ്റൺ: ഡ്രൈവ് ത്രൂവിലുള്ള വെൽസ് ഫർഗൊബാക്ക് എടിഎം മിഷ്യനിൽ പണം റീഫിൽ ചെയ്യുന്നതിനിടെ അക്രമികളുടെ വെടിയേറ്റ് ഗാർഡ് കൊല്ലപ്പെട്ടു. ആഗസ്റ്റ 29 തിങ്കളാഴ്ച വൈകിട്ട് ബ്രിങ്ക്‌സ് ജീവനക്കാരനായ ഗാർഡും സഹായിയും ഒരു വാഹനത്തിലാണ് പണവുമായി എടിഎം മിഷ്യനു മുന്നിൽ എത്തിയത്. സഹായി കാറിൽ ഇരിക്കുന്നതിനിടയിൽ റീഫിൽ ചെയ്യുകയായിരുന്ന ഗാർഡിനു നേരെയാണ് വെടിവെയ്പ്പ് നടന്നത്. ഹൂസ്റ്റൺ പൊലീസ് ഡിക്ടക്ടീവ് ഇവാൻ മാധ്യമങ്ങൾക്കു മുന്നിൽ നിരത്തിയതാണ് ഈ വിവരം.
തിങ്കളാഴ്ച രാത്രിയിലും പ്രതികളുടെ ചിത്രം കാമറയിൽ നിന്നും കണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നു ഇവാൻ പറഞ്ഞു. കൊല്ലപ്പെട്ട ഗാർഡിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top