ഓസ്റ്റിന്‍: ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് പുതുതായി നിര്‍മിച്ച ദേവാലയ സമര്‍പ്പണം ശുശ്രൂഷ ഒക്ടോബര്‍ 18 ഞായര്‍ രാവിലെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന്നാധിപന്‍ റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌കോപ്പാ നിര്‍വഹിച്ചു.
സേനയില്‍ യഹോവയെ നീ എന്ന ഗാനത്തോടെ രാവിലെ ഒന്‍പതു മണിക്കു സമര്‍പ്പണ ശുശ്രൂഷ ആരംഭിച്ചു. ദേവാലയ പ്രതിഷ്ഠ നടത്തണമെന്ന ഇടവക ട്രസ്റ്റി സജി വര്‍ഗീസ് എപ്പിസ്‌കോപ്പയോടു ആവശ്യപ്പെടുകയും ജോയിന്റ് ട്രസ്റ്റി താക്കോല്‍ തിരുമേനിക്കു നല്‍കുകയും ചെയ്തു. മാര്‍ത്തോമാ സഭയുടെ പാരമ്പര്യമനുസരിച്ചു മെത്രാപ്പോലീത്തായുടെ അനുമതിയോടെ താക്കോല്‍ ഇടവക വികാരിക്കു കൈമാറുന്നതിനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തുടര്‍ന്നു അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ റവ.അജിവര്‍ഗീസ് സഹ കാര്‍മികത്വം നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ടെക്‌സസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസ സമൂഹത്തെ സാക്ഷി നിര്‍ത്തി സമര്‍പ്പണം സ്മാരക ഫലകത്തിന്റെ അനാഛാദനം തിരുമേനി നിര്‍വഹിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളന പരിപാടികള്‍ സാബു ചെറിയാന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. വികാരി അജി.വര്‍ഗീസ് സ്വാഗതം ആശംശിച്ചു. ഭദ്രാസന്ന എപ്പിസ്‌കോപ്പാ അധ്യക്ഷ പ്രസംഗം നടത്തി. ഓസ്റ്റിനില്‍ ആദ്യമായി മാര്‍ത്തോമാ ഇടവക രൂപീകരിക്കുവാന്‍ സഹകരിക്കുകയും, ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവരെയും തിരുമേനി അഭിനന്ദിച്ചു. സെക്രട്ടറി ജോസഫ് ജോര്‍ജ് ഇടവക റിപ്പോര്‍ട്ടും, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം വൈസ് പ്രസിഡന്റ് ജേക്കബ് തോമസും നല്‍കി.
റവ.മാത്യു ജോസഫ്, റവ.ഡോ.ഫിലിപ്പ് വര്‍ഗീസ്, റവ.സാം മാത്യു, ഫിലിപ്പ് വര്‍ഗീസ്, ഡോ.ജോണ്‍ ലിങ്കണ്‍, ബഞ്ചമിന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ.വര്‍ഗീസ് മാത്യു, മാസ്റ്റര്‍ ഓഫ് സെറിമണിയായി മനീഷ് മാത്യു, ജയ്‌സണ്‍ മാത്യു എന്നിവര്‍ പ്രവര്‍ത്തിച്ചു.