സ്വന്തം ലേഖകൻ
സിഡ്‌നി: രാജ്യത്ത് എത്തുന്ന അഭയാർഥികളിൽ ഏറെപ്പേരും വളരെപ്പെട്ടന്ന് തന്നെ സ്വന്തമായി ജോലി കണ്ടെത്തുന്നതായി പഠന റിപ്പോർട്ട്. അഞ്ചിൽ ഒരാൾ വീതം ജോലി കണ്ടെത്തുന്നുണ്ടെങ്കിലും കൂടുതൽ ആളുകൾക്കും സ്വന്തം നിലയിൽ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുകളുണ്ടെന്നാണ് ഇപ്പോൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
നിലവിൽ രാജ്യത്ത് 24,000 അഭയാർഥികൾ എത്തിച്ചേർന്നതായാണ് അധികൃതർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 18 മാസത്തിനിടെ രാജ്യത്ത് എത്തിച്ചേർന്ന അഭയാർഥികളിൽ അഞ്ചിൽ ഒരാൾക്കു വീതം ജോലി ലഭിച്ചതായാണ് ഇപ്പോഴത്തെ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ ജോലി ലഭിക്കാൻ ഇവർക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളാണ് ഇപ്പോൾ പഠനവിധേയമാക്കിയിരിക്കുന്നത്.
ആസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമില് സ്റ്റഡീസിന്റെ പഠന റിപ്പോർട്ടുകളാണ് ഇതു സംബന്ധിച്ചുള്ള കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ആസ്‌ട്രേലിയയിൽ കഴിഞ്ഞ ആറു മാസത്തിനിടെ എത്തിച്ചേർന്ന അഭയാർഥികളിൽ ഏഴു ശതമാനത്തിനും ഇവരുടെ ജീവിത സാഹചര്യം ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. അഭയാർഥികളായി എത്തിയ സ്ത്രീകളെ അപേക്ഷിച്ചു പുരുഷൻമാർക്കാണ് കൂടുതലായി ജോലി ഇവിടെ ലഭിച്ചിരിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു.
ഇതേ തുടർന്നു സ്ത്രീകൾ കൂടുതലായി ജോലി തേടി ഇപ്പോഴും അലയുന്നതായും കണ്ടെത്തിയിട്ടുണ്ട്.